സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കബഡി ടീം പരിശീലകനായി കാസര്‍കോട് സ്വദേശിയെ തെരഞ്ഞെടുത്തു
Dec 6, 2018, 18:12 IST
ഉദുമ:(www.kasargodvartha.com 06/12/2018) സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കബഡി ടീം പരിശീലകനായി കാസര്‍കോട് സ്വദേശിയെ തെരഞ്ഞെടുത്തു. ജില്ലയില്‍ ഇന്ന് ജ്വലിച്ചു നില്‍ക്കുന്ന ഒട്ടുമിക്ക താരങ്ങള്‍ക്കും കബഡിയുടെ ബാലപാഠങ്ങള്‍ സ്വായത്വമാക്കിക്കൊടുത്ത പരിശീലകനും ഉമേഷ്‌നഗര്‍ ഉദുമയുടെ നായകനുമായ സുരേഷ് ഉമേഷ്‌നഗറാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കബഡി ടീമിന്റെ പുതിയ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടത്.
കബഡിയില്‍ ഒരേ സമയം കളിക്കാരനായും കോച്ചായും തിളങ്ങിനില്‍ക്കുന്ന താരമാണ് സുരേഷ്. മുന്‍ ജൂനിയര്‍ കേരളാ ടീമിന്റെ നായകനായിരുന്നു. കൂടാതെ നിരവധി തവണ സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ കാസര്‍കോട് ജില്ലയേയും, മൂന്ന് തവണ കണ്ണൂര്‍ യുണിവേര്‍സിറ്റിയെയും പ്രതിനിധീകരിച്ചു കളിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി ഏഴു വര്‍ഷം ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഉദുമ ഗവ. സ്‌കൂള്‍ കബഡി ടീമിന്റെ കോച്ച് ആയിരുന്നു. കൂടാതെ നിരവധി ക്ലബ്ബുകള്‍ക്ക് വേണ്ടിയും പരിശീലനം നല്‍കുന്നു. നിലവില്‍ പള്ളിക്കര സെന്റ് മേരിസ് സ്‌കൂളിലെ ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം അധ്യാപകനാണ് സുരേഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Uduma, Kasaragod, Kerala, Sports, Kasargod native selected as CUK Kabaddi team trainer