city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: ടി.സി മാത്യൂ

കാസര്‍കോട്: (www.kasargodvartha.com 23/04/2015) കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആലംപാടി മാന്യ മുണ്ടോട് നിര്‍മിക്കുന്ന അന്തരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം 24ന് വൈകിട്ട് മൂന്ന് മണിക്ക് വ്യവസായ - ഐടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡണ്ടും, കെ.സി.എ പ്രസിഡണ്ടുമായ ടി.സി മാത്യു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ പവലിയന്റെ ശിലാസ്ഥാപനം നടത്തും. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ സ്‌റ്റേഡിയത്തിന്റെ മാതൃകയില്‍ നിര്‍മിക്കുന്ന ഫസ്റ്റ് ക്ലാസ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.  ഇതോടൊപ്പം സ്‌റ്റേഡിയത്തിനോട് ചേര്‍ന്ന് വിന്‍ ടച്ച് പാം മെഡോസ് ക്ലബ് ഹൗസ്, ജിംനേഷ്യം, നീന്തല്‍ക്കുളം, ഫുട്‌ബോള്‍ ഗ്രൗണ്ട്, വോളിബോള്‍ - ടെന്നീസ് കോര്‍ട്ട് എന്നിവയും ഒരുക്കും. മുണ്ടോട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്വന്തമായി വാങ്ങിയ 8.26 ഏക്കര്‍ സ്ഥലത്താണ് സ്‌റ്റേഡിയും നിര്‍മിക്കുന്നത്.

ഈ വര്‍ഷം സംസ്ഥാനത്തെ നാലു ജില്ലകളിലും ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങും. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ക്രിക്കറ്റ് സ്‌റ്റേഡിയവും കൊച്ചിയില്‍ അന്താരാഷ്ട്ര സ്‌റ്റേഡിയവും നിര്‍മിക്കുമെന്ന് ടി.സി മാത്യു അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ തീരെ കുറവായിരുന്നുവെങ്കിലും കേരള ക്രിക്കറ്റില്‍ ഒട്ടേറെ താരങ്ങളെ വാര്‍ത്തെടുത്ത ജില്ലയായ ഇവിടെ പുതിയ സ്‌റ്റേഡിയം വരുന്നതോടെ കൂടുതല്‍ മികച്ച കളിക്കാരെ വളര്‍ത്തിയെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ടി.സി മാത്യു അധ്യക്ഷത വഹിക്കും. പി. കരുണാകരന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞുരാമന്‍ (ഉദുമ), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), കെ.സിഎ സെക്രട്ടറി ടി.എന്‍ അനന്ത നാരായണന്‍, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ്, മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി.ടി അഹ് മദലി, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാ ദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധ ജയറാം, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ബി അബ്ദുല്ല ഹാജി, മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം പ്രമീള സി. നായിക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗം തസ്ലീമ ആരിഫ്, ബദിയഡുക്ക പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, വാര്‍ഡ് മെമ്പര്‍ സവിത, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍, ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. സി.എച്ച് കുഞ്ഞമ്പു, സി.പി.ഐ നേതാവ് ബി.വി രാജന്‍, വിന്‍ഡ്ടച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റ്, പ്രസ്‌ക്ലബ്ബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, മര്‍ച്ചെന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് അഹ് മദ് ഷരീഫ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.എച്ച് മുഹമ്മദ് നൗഫല്‍, സെക്രട്ടറി ടി.എം ഇഖ്ബാല്‍, കെ.സി.എ അംഗം കെ.എം അബ്ദുര്‍ റഹ് മാന്‍, ഹാരിസ് ചൂരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി ജയേഷ് ജോര്‍ജ്, ടി.എം. ഇക്ബാല്‍, ഷുക്കൂര്‍ ചെര്‍ക്കള, കെ.എം അബ്ദുര്‍ റഹ് മാന്‍ എന്നിവരും സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസര്‍കോട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: ടി.സി മാത്യൂ


Related News: 
കാസര്‍കോട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് സ്ഥലം കൈമാറി

Keywords : Kasaragod, Kerala, Cricket Tournament, Sports, Cricket Stadium, International, BCCI Vice President TC Mathew, Kasargod cricket stadium will open in 2 years: TC Mathew. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia