ഗോവയിലെ റൈഡര്‍ മാനിയയിലേക്ക് കാസര്‍കോട്ടെ ബുള്ളറ്റ് സംഘവും
Nov 21, 2014, 15:11 IST
കാസര്‍കോട്: (www.kasargodvartha.com 21.11.2014) ഗോവയില്‍ നടക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് പ്രേമികളുടെ കൂട്ടായ്മയായ റൈഡേഴ്‌സ് മാനിയയില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടെ ബുള്ളറ്റ് സംഘവും. കെഎല്‍ 14 മോട്ടോര്‍സൈക്കിള്‍ ക്ലബ്ബ് സംഘം ഇതിനായി ഗോവയിലേക്ക് യാത്രതിരിച്ചു.
റോയല്‍ എന്‍ഫീല്‍ഡിന്റെ 1968 മോഡല്‍ സ്റ്റാന്‍ഡേര്‍ഡ് ബുള്ളറ്റ് മുതല്‍ 2014ലെ പുത്തന്‍ മോഡലായ കഫെ റേസര്‍ വരെ ഇവരുടെ കൂട്ടത്തിലുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് പോലുള്ള ബൈക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അഗ്രഗണ്യനായ പവിയാണ് 500 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.
വെള്ളിയാഴ്ച രാത്രി ഗോവയില്‍ എത്തുന്ന സംഘം ഗോവയില്‍ മൂന്ന് ദിവസങ്ങളിലായി 4,000 പേര്‍ പങ്കെടുക്കുന്ന റൈഡര്‍ മാനിയയില്‍ പങ്കെടുത്ത ശേഷമായിരിക്കും കാസര്‍കോട്ടേക്ക് തിരിക്കുക.

Keywords : Kasaragod, Kerala, Bike, Bike-race, Sports, Bullet, Goa, Rider Mania.
Advertisement:
Advertisement: