ലോകകപ്പ് കബഡിക്കായി പോളണ്ടിന് കാസര്‍കോട്ടുകാരന്‍ കോച്ച്
Aug 30, 2016, 11:34 IST
കാസര്‍കോട്: (www.kasargodvartha.com 30/08/2016) ലോകകപ്പ് കബഡിക്കായി പോളണ്ടിന് കാസര്‍കോട്ടുകാരന്‍ കോച്ച്. ലോകകപ്പില്‍ ആദ്യമായി മത്സരിക്കുന്ന പോളണ്ട് ടീമിനെ പരിശീലിപ്പിക്കാന്‍ കാസര്‍കോട് അശോക് നഗറിലെ കെ ഗണേഷിനാണ് അവസരം ലഭിച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കബഡി കോച്ചു കൂടിയാണ് അശോക്.
ഒക്ടോബര്‍ ഏഴുമുതല്‍ 27 വരെ അഹമ്മദാബാദില്‍ വെച്ചാണ് ലോകകപ്പ് കബഡി നടക്കുന്നത്. ടീമിനെ പരിശീലിപ്പിക്കാന്‍ സെപ്റ്റംബര്‍ 10ന് ഗണേഷ് പോളണ്ടിലേക്കു പോകും. രണ്ടാഴ്ച പരിശീലനത്തിനു ശേഷം ടീമിനോടൊപ്പം അശോക് തിരിച്ച് അഹമ്മദാബാദിലെത്തും. അഹമ്മദാബാദില്‍ മറ്റു ടീമുകളുമായി സൗഹൃദ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് ഗണേഷ് അറിയിച്ചു.
ആതിഥേയരായ ഇന്ത്യയെ കൂടാതെ ഇറാന്‍, ജപ്പാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ ശ്രീലങ്ക, അമേരിക്ക, ഇംഗ്ലണ്ട്, സൗത്ത് കൊറിയ, ഇറാന്‍, കാനഡ എന്നീ ടീമുകള്‍ക്കൊപ്പം കന്നിയംങ്കത്തിനായി പോളണ്ടും കെനിയയും പങ്കെടുക്കും. പോളണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ കഴിഞ്ഞ സീസണിലെ പ്രോ കബഡിയില്‍ ബംഗളൂരു ടീമിനായി കളിച്ചിരുന്നു.
പോളണ്ട് കായിക മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥനയെ തുടന്ന് ഇന്റര്‍നാഷണല്‍ കബഡി ഫെഡറേഷനാണു ഗണേഷിനെ കോച്ചായി നിയമിച്ചത്. കാസര്‍കോട് ജില്ലാ ജൂനിയര്‍, സീനിയര്‍ താരമായിരുന്ന ഗണേഷ് 1983 മുതല്‍ 2003 വരെ എയര്‍ഫോഴ്‌സിലായിരുന്നു.
എന്‍ ഐ എസ് ഡിപ്ലോമ (കോച്ചിംങ്) നേടിയ ശേഷം 1995-2003 വരെ എയര്‍ഫോഴ്‌സില്‍ പരിശീലകനായിരുന്നു. സര്‍വീസ് താരമായിരുന്ന ഗണേഷ് ഒട്ടേറെ അഖിലേന്ത്യാ മത്സരളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കാസര്‍കോടിന്റെയും കേരളത്തിന്റെയും കണ്ണൂര്‍ സര്‍വകലാശാലയുടെയും പരിശീലകന്‍ കൂടിയായിരുന്നു അദ്ദേഹം.
Keywords: Competition, Kasaragod, Sports, Kannur University, Practice, Service, Team, Air Force, Coach, Kerala.