ജില്ലയില്‍ കായിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍
Jul 16, 2012, 15:15 IST
കാസര്‍കോട്: ജില്ലയുടെ കായിക രംഗത്തെ വികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആഭ്യര്‍ത്ഥിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സില്‍ പ്രസിഡണ്ട് എം.അച്യുതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലയുടെ ചിരകാല സ്വപ്നമായ ഇന്‍ഡോര്‍ സ്റ്റേഡിയം പദ്ധതി എത്രയും വേഗം ആരംഭിക്കുക. ഉദയഗിരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം, ജില്ലക്ക് ഒരു സ്‌പോര്‍ട്‌സ് സ്‌കൂള്‍, പൈവളിഗെ ഇന്‍ഡോര്‍ സ്റ്റേഡിയം, ചെമ്മട്ടംവയല്‍ നീന്തല്‍ക്കുളം, തൃക്കരിപ്പൂര്‍ ഫുട്‌ബോള്‍ അക്കാദമി, കാഞ്ഞങ്ങാട് മിനി ഇന്‍ഡോര്‍ സ്റ്റേഡിയം, മഞ്ചേശ്വരം കബഡി അക്കാദമി, കാലിക്കടവ് ഓപ്പണ്‍ സ്റ്റേഡിയം, നീലേശ്വരം മര്‍ഷല്‍ ആര്‍ട്‌സ് ട്രെയിനിംഗ് സെന്റര്‍, കാര്യംകോട് കനോയിംഗ് കയാക്കിംഗ് അക്കാദമി, പെരിയ ഇന്‍ഡോര്‍ ഗെയിംസ് ഹാള്‍, പാലാവയല്‍ സ്വിമ്മിംഗ് പൂള്‍, കാസറഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയം സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണം. മൂന്നാം കടവ് സ്വിമ്മിംഗ് പൂള്‍ എന്നിവ പൂര്‍ത്തിയാക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി മുരളീധരന്‍ പാലാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്‌സിക്യുട്ടീവ് അംഗങ്ങളായ മൊയ്തു മാസ്റ്റര്‍, അശോകന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ്പ്രസിഡണ്ട് പ്രൊഫ. പി.പ്രഭാകരന്‍ സ്വാഗതവും സംസ്ഥാന കൗണ്‍സില്‍ അംഗം സി.നാരായണന്‍ നന്ദിയും പറഞ്ഞു.

Keywords: Sports Council, Kasaragod