കാസര്‍കോട്ടുകാര്‍ ഇംഗ്ലണ്ടില്‍ ബൂട്ടണിയുന്നു; ഫുട്‌ബോള്‍ മാമാങ്കം ലണ്ടനിലെ ജെന്‍ കിന്‍സ് ലെയ്ന്‍ പവര്‍ ലീഗ് സ്റ്റേഡിയത്തില്‍
Jul 28, 2018, 20:41 IST
കാസര്‍കോട്: (www.kasargodvartha.com 28.07.2018) കാസര്‍കോടന്‍ ഫുട്‌ബോള്‍ യുവത്വം ഇംഗ്ലണ്ടിന്റെ മണ്ണില്‍ ബൂട്ടണിയുന്നു. ഇതാദ്യമായി കാസര്‍കോടന്‍ കൂട്ടായ്മ സംഘടിപ്പിക്കുന്ന യു കെ 14 ലീഗ് ഫൈവ്‌സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് ആറിന് ലണ്ടനിലെ ജെന്‍ കിന്‍സ് ലെയ്ന്‍ പവര്‍ ലീഗ് സ്റ്റേഡിയത്തില്‍ നടക്കും.
കാസര്‍കോടിന്റെ ഫുട്‌ബോള്‍ തരംഗം ലണ്ടനിലെ പവര്‍ ലീഗ് സ്റ്റേഡിയത്തില്‍ ആവേശ തിരയിളക്കമാകുന്നതിന്റെ സന്തോഷത്തിലാണ് യു.കെയില്‍ കഴിയുന്ന കാസര്‍കോട്ടുകാരും കായിക പ്രേമികളായ മറ്റ് മലയാളികളും. കാസര്‍കോട്ടുകാര്‍ മാത്രമാണ് സംഘാടകരും, ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ടീമിലെ കളിക്കാരുമെന്ന പ്രത്യേകതയുമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി സംഘാടനത്തിലൂടെ ലഭിക്കുന്ന തുക വിനിയോഗിക്കാനാണ് തീരുമാനം.
വെംബ്ലി എഫ്.സി, എയ്ന്‍സ് ബറി റോവേഴ്‌സ്, ഓക്‌സ്‌ഫേര്‍ഡ്‌സ് ട്രൈക്കേഴ്‌സ്, സോഹോ സ്‌പോര്‍ട്ടിംഗ്, വിക്ടോറിയ എഫ് സി എന്നീ ടീമുകള്‍ മാറ്റുരക്കും. ഇബ്രാഹിം ഹര്‍ഷാദ് ചെയര്‍മാനും, ബാസിം ബഷീര്‍ സെക്രട്ടറിയുമായുള്ള ഫുട്‌ബോള്‍ കമ്മിറ്റിയാണ് ലണ്ടനിലെ ചാമ്പ്യന്‍ഷിപ്പിന് നേതൃത്വം നല്‍കുന്നത്. ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ മലയാളികള്‍, വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഇംഗ്ലണ്ടില്‍ ഉന്നത പഠനം നടത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ എന്നിവരിലെല്ലാം ഫൈവ്‌സ് ഫുട്‌ബോള്‍ ലീഗിന്റെ അലയൊലികളെത്തി കഴിഞ്ഞു. കേരളത്തിലെ പ്രഗത്ഭ താരങ്ങളെല്ലാം പിന്തുണയും ആശംസയും അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് ആറിന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങുന്ന ചാമ്പ്യന്‍ഷിപ്പ് രാജേഷ് റാം, തയ്യാബ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. എട്ട് മുഖ്യ സ്‌പോണ്‍സര്‍മാരുടെ പങ്കാളിത്തമാണ് ടൂര്‍ണ്ണമെന്റ് നടത്തിപ്പിന് കരുത്തേകുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Football, Sports, News, London, Kasaragod natives Football Championship in UK