Sports Council Election | കാസർകോട് മുൻസിപല്‍ സ്പോര്‍ട്സ് കൗൻസിൽ തെരഞ്ഞെടുപ്പ്; ജനറൽ വിഭാഗത്തിലും മുസ്‌ലിം ലീഗ് അംഗങ്ങൾക്ക് വിജയം; മമ്മു ചാല, സിദ്ദീഖ് ചക്കര തെരഞ്ഞെടുക്കപ്പെട്ടു
May 19, 2022, 20:32 IST
കാസര്‍കോട്: (www.kasargodvartha.com) മുൻസിപല്‍ സ്പോര്‍ട്സ് കൗൻസിലിലെ ജനറല്‍ വിഭാഗത്തിലെ രണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് അംഗങ്ങളായ മമ്മു ചാല, സിദ്ദീഖ് ചക്കര എന്നിവർക്ക് വിജയം. 14നെതിരെ 20 വോടുകൾ നേടിയാണ് ഇരുവരും വിജയിച്ചത്. ബിജെപി അംഗം അജിത് കുമാർ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും വിജയിക്കാനായില്ല.
നേരത്തെ വനിതാ വിഭാഗത്തില്‍ മുസ്‌ലിം ലീഗ് അംഗങ്ങളായ ശംസീദ ഫിറോസ്, സിയാന ഹനീഫ്, പട്ടികജാതി / പട്ടികവര്‍ഗം വിഭാഗത്തില്‍ റീത്ത ആര്‍ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അഞ്ച് കൗണ്‍സിലര്‍മാരെയാണ് സ്പോര്‍ട്സ് കൗൻസിലിലേക്ക് വോടിംഗിലൂടെ തെരഞ്ഞെടുക്കേണ്ടത്.
വനിതാ, പട്ടികജാതി / പട്ടികവര്‍ഗം വിഭാഗത്തില്‍ മുസ്ലിം ലീഗിതര കൗണ്‍സിലര്‍മാര്‍ നാമ നിര്‍ദേശ പത്രിക നല്‍കിയിരുന്നില്ല. ജനറല്‍ വിഭാഗത്തിലെ രണ്ട് സ്ഥാനത്തേക്ക് മൂന്ന് കൗണ്‍സിലര്‍മാര്‍ നാമ നിര്‍ദേശ പത്രിക സമര്‍പിച്ചതിനാല്‍ രണ്ട് പേരെ തെരഞ്ഞെടുക്കാന്‍ വോടിംഗ് വേണ്ടി വരികയായിരുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Kasaragod-Municipality, Election, Muslim-league, Sports, BJP, Kasaragod Municipal Sports Council Election, Kasaragod Municipal Sports Council Election; Muslim League members won.
< !- START disable copy paste -->