city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Women’s World Cup | 17 വയസിന് താഴെയുള്ളവരുടെ ഫിഫ വനിതാ ലോകകപ്: ഇൻഡ്യ പുറത്തായെങ്കിലും ടീമിന് അഭിമാനിക്കാവുന്ന ചില കാര്യങ്ങളുണ്ട്

റാഞ്ചി: (www.kasargodvartha.com) ഇൻഡ്യയിൽ നടന്ന് കൊണ്ടിരിക്കുന്ന 17 വയസിന് താഴെയുള്ളവരുടെ ഫിഫ വനിതാ ലോകകപ് രാജ്യാന്തര ഫുട്ബോൾ ഫെഡറേഷന്റെ രാജ്യത്തെ ആദ്യത്തെ പ്രധാന വനിതാ ടൂർണമെന്റായിരിക്കും. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനാൽ 2020-ൽ ആദ്യം ഷെഡ്യൂൾ ചെയ്ത ടൂർണമെന്റ് 2022 ഒക്ടോബർ ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഗ്രൂപ് സ്റ്റേജിൽ മത്സരിച്ച രണ്ട് മത്സരങ്ങളിലും ദയനീയ തോൽവി ഏറ്റുവാങ്ങിയ ഇൻഡ്യൻ ടീം ഇതിനോടകം പുറത്തായിട്ടുണ്ട്.
  
Women’s World Cup | 17 വയസിന് താഴെയുള്ളവരുടെ ഫിഫ വനിതാ ലോകകപ്: ഇൻഡ്യ പുറത്തായെങ്കിലും ടീമിന് അഭിമാനിക്കാവുന്ന ചില കാര്യങ്ങളുണ്ട്

എന്നിരുന്നാലും ടീമിന് അഭിമാനിക്കാവുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ജാർഖണ്ഡ് താരങ്ങൾ. ടീമിൽ വളരെ പ്രബലമായ പ്രാതിനിധ്യമുള്ള സംസ്ഥാനമാണ് ജാർഖണ്ഡ്. 21 അംഗ ടീമിൽ ആറ് പെൺകുട്ടികൾ - അസ്താം ഒറോൺ, നിതു ലിൻഡ, പൂർണിമ കുമാരി, അനിത കുമാരി, സുധ ടിർക്കി, അഞ്ജലി മുണ്ട - ജാർഖണ്ഡിൽ നിന്നുള്ളവരാണ്. അസ്താം ഒറോൺ ക്യാപ്റ്റൻ ആണെന്ന് മാത്രമല്ല ആറുപേരും ദരിദ്ര കുടുംബങ്ങളിൽ നിന്ന് ഉയർന്നുവന്നവരാണ്.

ആറ് പേരിൽ രണ്ട് പേർ (ആസ്തമും പൂർണിമയും) ഡിഫൻഡർമാരും ഒരാൾ (നിതു) അറ്റാകിംഗ് മിഡ്ഫീൽഡറും രണ്ട് ഫോർവേഡുകളും (അനിതയും സുധയും), അഞ്ജലി ഗോൾകീപറുമാണ്. ദുംകയിലെ വിദൂര ഗ്രാമത്തിലെ ദിവസ കൂലിപ്പണിക്കാരായ ദമ്പതികളുടെ മകളാണ് അസ്താം. റാഞ്ചിയിലെ ഹൽഡ്‌ഗാം ഗ്രാമത്തിൽ നിന്നുള്ള നിതു ലിൻഡ, സബ് ജൂനിയർ ചാമ്പ്യൻഷിപിൽ നാല് മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയിട്ടുണ്ട്. ഒൻപതാം വയസിൽ നിതുവിന് അമ്മയെ നഷ്ടപ്പെട്ടു. സഹോദരൻ ഇഷ്ടിക ചൂളയിൽ ജോലി ചെയ്യുന്നു.

Keywords:  India, News, International, Top-Headlines, Latest-News, Sports, FIFA-U-17-Women’s-World-Cup, Jharkhand shows the way for women’s football at the 2022 FIFA U-17 Women’s World Cup.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia