ജനമൈത്രി വോളിബോള്‍: ചെമ്മനാടിന് ജയം
Dec 21, 2014, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 21.12.2014) ജനമൈത്രി പോലീസിന്റെയും ചെമ്മനാട് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചെമ്മനാട് പാലത്തിന് സമീപത്തെ പോളോ ഫ്ളെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ ചെമ്മനാട് ടീം വിജയികളായി. ടൂര്‍ണമെന്റ് ജില്ലാ പോലീസ് സൂപ്രണ്ട് തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്തു.
ചെമ്മനാട് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് മുഖ്യ രക്ഷാധികാരി റിട്ട. എസ്.പി. ഹബീബ് റഹ്മാന് അധ്യക്ഷത വഹിച്ചു. നാസര്‍ കുരിക്കള്‍ സ്വാഗതവും സിദ്ദീഖുല്‍ അക്ബര്‍ നന്ദിയും പറഞ്ഞു. വാര്‍ഡ് മെമ്പര്‍മാരായ സി.എ. മനാഫ്, മന്‍സൂര്‍ കുരിക്കള്‍ എന്നിവര്‍ സംസാരിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മികവിനു ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരെയും, മൊഗ്രാല്‍ പുത്തൂരിലെ ഫാറൂഖിനെയും ചടങ്ങില്‍ ഉപഹാരം നല്കി അനുമോദിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മികവിനു ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരെയും, മൊഗ്രാല്‍ പുത്തൂരിലെ ഫാറൂഖിനെയും ചടങ്ങില്‍ ഉപഹാരം നല്കി അനുമോദിച്ചു.
Keywords : Kasaragod, Chemnad, Vollyball, Police, Sports, Kerala, Janamaithri Police.