ജയിക്കണേ ഇന്നെങ്കിലും; സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ബ്ലാസ്റ്റേഴ്‌സ് വീണ്ടുമിറങ്ങുന്നു
Jan 5, 2020, 12:18 IST
കൊച്ചി: (www.kasaragodvartha.com 05.01.2020) ഇന്നെങ്കിലും ജയിക്കണേയെന്ന പ്രാര്‍ത്ഥനയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ മഞ്ഞപ്പട വീണ്ടുമിറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും ടീമും ആരാധകരും ആഗ്രഹിക്കുന്നില്ല. പോയിന്റ് ടേബിളില്‍ ഒ്‌നപതാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സ് അവസാന സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്‌സിയെയാണ് ഞായറാഴ്ച നേരിടുന്നത്. രാത്രി 7.30-ന് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് കളി.
നിലവിലെ സാഹചര്യത്തില്‍ ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും നിരാശ സമ്മാനിച്ച ടീമാണ് ഇത്തവണത്തേതെന്ന് നിസംശയം പറയാന്‍ സാധിക്കും. ബ്ലാസ്റ്റേഴ്‌സിന് പത്ത് കളിയില്‍ എട്ട് പോയന്റും ഹൈദരാബാദിന് അത്ര തന്നെ കളികളില്‍ നിന്ന് അഞ്ച് പോയിന്റുമാണ് സമ്പാദ്യം. ഈ കളികൂടി ജയിച്ചില്ലെങ്കില്‍ ഇപ്പോള്‍ തന്നെ മൂന്നിലൊന്നായി കുറഞ്ഞിരിക്കുന്ന കാണികളുടെ എണ്ണം പിന്നെയും കുറഞ്ഞേക്കും. ടീം ഇനി പ്ലേ ഓഫിലേക്ക് കടക്കണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. കഴിഞ്ഞ ഒമ്പതുമത്സരങ്ങളില്‍ ഒന്നില്‍ പോലും വിജയം നേടാനായിട്ടില്ല. ഇതിനെക്കാള്‍ മോശമാണ് ഹൈദരാബാദിന്റെ സ്ഥിതി. ഉദ്ഘാടന മത്സരത്തില്‍ എടികെയക്കെതിരെ നേടിയ വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ഏകവിജയം.
സീസണിന് മുമ്പ് മികച്ച താരങ്ങളെ കൊണ്ടുവന്ന് പ്രതീക്ഷ നല്‍കിയെങ്കിലും സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം പരിക്കേറ്റതാണ് വിലങ്ങുതടിയായത്. ഒരു കളി ജയിക്കാന്‍ പോന്ന നല്ലൊരു ഇലവനെ തന്നെ പരിക്കുമൂലം പുറത്തിരുത്തേണ്ടിവരുന്ന നിസ്സഹായവസ്ഥയാണ് കോച്ച് എല്‍ക്കോ ഷെട്ടോരിയുടേത്. ഒരേ സ്റ്റാര്‍ട്ടിങ് ഇലവനെ തുടര്‍ച്ചയായി ഒരു കളിയിലും പരീക്ഷിക്കാന്‍ കഴിയാത്ത വിഷമമാണ് കോച്ച് എല്‍ക്കോ ഷട്ടോരിക്ക്.
എന്നാല്‍ പരിക്കേറ്റ മിക്ക താരങ്ങളും ഹൈദരാബാദിനെതിരെ തിരിച്ചുവരുന്നുവെന്നത് ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നു. അതേസമയം നോര്‍ത്ത് ഈസ്റ്റിനെതിരേ പരിക്കേറ്റ മരിയോ ആര്‍ക്വസ് കളിക്കുമോയെന്ന കാര്യം വ്യക്തമല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, Kerala, news, Football, Sports, ISL: Kerala Blasters, Hyderabad meet in bottom two face-off < !- START disable copy paste -->