city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി കെ വിനീത് കൊല്‍ക്കത്തയിലേക്ക്? സെമീന്‍ ലെന്‍ദുംഗല്‍, എം പി സക്കീര്‍, അബ്ദുല്‍ ഹഖ്, ഗോളി നവീന്‍ കുമാര്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയേക്കും

കോഴിക്കോട്:(www.kasargodvartha.com 10/03/2018) മലയാളി താരം സി കെ വിനീത് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടേക്കുമെന്ന് സൂചന. ജാക്കിചന്ദ് സിംഗ്, മിലന്‍ സിംഗ് തുടങ്ങി പ്രമുഖതാരങ്ങള്‍ മറ്റ് ടീമിലേക്ക് ചേക്കേറുമെന്നുറപ്പായതോടെ ബ്ലാസ്‌റ്റേഴ്‌സ് പുതിയ കളിക്കാര്‍ക്കായി വലവിരിച്ചിട്ടുണ്ട്. രണ്ട് മലയാളിതാരങ്ങളടക്കം നാല് കളിക്കാരുമായി ടീം ധാരണയിലെത്തിയതാണ് പുറത്തുവരുന്ന വിവരം.

മുംബൈ എഫ്‌സി മധ്യനിര താരം മാനുപ്പ എന്ന എം പി സക്കീര്‍, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്ന് മലയാളി താരം അബ്ദുള്‍ ഹഖ്, നാലാം സീസണിലെ ഹാട്രിക് താരം സെമിലെന്‍ ദുംഗല്‍, എഫ് സി ഗോവയില്‍ നിന്ന് ഗോള്‍കീപ്പര്‍ നവീന്‍കുമാര്‍ എന്നിവര്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമെന്നാണ് സൂചന. ജാക്കിചന്ദ് സിംഗ് ഗോവയിലും മിലന്‍ സിങ് ഡല്‍ഹി ഡൈനാമോസിലും സൈന്‍ ചെയ്യുമെന്നാണ് വിവരം. സി കെ വിനീത് കൊല്‍ക്കത്തയിലേക്കാകും പോകുക.

സി കെ വിനീത് കൊല്‍ക്കത്തയിലേക്ക്? സെമീന്‍ ലെന്‍ദുംഗല്‍, എം പി സക്കീര്‍, അബ്ദുല്‍ ഹഖ്, ഗോളി നവീന്‍ കുമാര്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയേക്കും

അതേസമയം, ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയിലെ സൂപ്പര്‍ താരം ലാല്‍റുവത്താരയുമായി മൂന്ന് വര്‍ഷത്തേക്ക് കരാറൊപ്പിട്ടു. വിനീത് ടീം വിട്ടേക്കുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന. നാലാം സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വിനീതിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് നേരിടേണ്ടിവന്നത്. മലപ്പുറത്തുകാരായ എം പി സക്കീറും അബ്ദുല്‍ ഹഖും ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരുമെന്ന് ഏറക്കുറെ ഉറപ്പായി. ടീമുമായി ചര്‍ച്ചനടത്തിയെന്ന് സക്കീര്‍ മാതൃഭൂമിയോട് പറഞ്ഞു.

വിവാ കേരളയിലൂടെ കളി തുടങ്ങിയ സക്കീര്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്, യുണൈറ്റഡ് സോക്കര്‍, മോഹന്‍ബഗാന്‍, സാല്‍ഗോക്കര്‍ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയിലും കളിച്ചു. തിരൂര്‍ സ്വദേശിയായ ഹഖ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി നാല് മത്സരങ്ങള്‍ കളിച്ചു. സെന്‍ട്രല്‍ ഡിഫന്‍ഡറാണ്. ഡിഎസ്‌കെ ശിവാജിയന്‍സ്, ഫത്തോ ഹൈദരാബാദ് ടീമുകള്‍ക്കായും കളിച്ചു. ഗോള്‍ കീപ്പര്‍ നവീന്‍കുമാര്‍ എഫ്‌സി ഗോവയ്ക്കായി മികച്ച പ്രകടനമാണ് നടത്തിയത്. സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി ഹാട്രിക് നേടിയ താരമാണ് സെമി ലെന്‍ ദുംഗല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Sports, Football, Top-Headlines, C K Vineeth,ISL 2017-18: Chekiyot Vineeth and Kerala Blasters headed for a divorce

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia