ഗ്രാമീണ ഇന്‍ഡോര്‍ സ്റ്റേഡിയം വ്യാഴാഴ്ച തുറന്നു കൊടുക്കും; ഉദ്ഘാടനം എം പി നിര്‍വ്വഹിക്കും
Aug 7, 2019, 16:38 IST
കാസര്‍കോട്: (www.kasargodvartha.com 07.08.2019) സീതാംഗോളിയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ എയ്റേനോട്ടിക്സ് ലിമിറ്റഡിന്റെ സാമൂഹ്യ പ്രതിബദ്ധതാ (സിഎസ്ആര്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തി കളക്ടറേറ്റില്‍ നിര്‍മ്മിച്ച ഗ്രാമീണ ഇന്‍ഡോര്‍ സ്റ്റേഡിയം പൊതുജനങ്ങള്‍ക്കായി എട്ടിന് തുറന്നു കൊടുക്കും. ഉദ്ഘാടനം രാവിലെ 11.30ന് രാജ്മോഹന്‍ ഉണ്ണിത്താന് എം പി നിര്‍വ്വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രാദേശിക വികസനത്തിന് വേണ്ടി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് കൈമാറിയ തുക ഉപയോഗിച്ചാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചിട്ടുള്ളത്.
23 ലക്ഷം ചെലവായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമരാമത്ത് വിഭാഗമാണ് നേതൃത്വം നല്‍കിയത്. ഡ്രസ്സിങ് റൂം, ടോയ്ലറ്റ് സൗകര്യവും സ്റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലളിതമായ രജിസ്റ്റര്‍ പ്രക്രിയകള്‍ക്ക് ശേഷം പൊതുജനങ്ങള്‍ക്ക് സ്റ്റേഡിയം ഉപയോഗിക്കാവുന്നതാണ്. കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും സ്റ്റേഡിയത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. എച്ച് എ എല്‍ ജനറല്‍ മാനേജര്‍ രാജീവ് കുമാര്‍ പദ്ധതി വിശദീകരിക്കും. എം എല്‍ എമാരായ കെ കുഞ്ഞിരാമന്, എം രാജഗോപാലന്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, എ ഡി എം എന്‍ ദേവീദാസ്, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ് മാന്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ രാജേഷ് ചന്ദ്രന്, വാര്‍ഡ് മെബര്‍ സദാനന്ദന് എന്നിവര്‍ സംസാരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, inauguration, Sports, Indoor Stadium inauguration on Thursday
< !- START disable copy paste -->