city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇളമ്പച്ചി ജനകീയ സെവന്‍സ് ഫുട്‌ബോള്‍ ഒരുക്കങ്ങളായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 19/04/2016) ഇളമ്പച്ചി ജനകീയ സെവന്‍സ് ഫുട്‌ബോള്‍ ഫെസ്റ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ - കാസര്‍കോട് ജില്ലാ സെവന്‍സ് ടീം ആന്‍ഡ് പ്ലേയേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ഫെസ്റ്റില്‍ 20 ടീമുകളാണ് മാറ്റുരക്കുക.

ഇളമ്പച്ചി മിനി സ്‌റ്റേഡിയത്തിലാണ് രാത്രികാല ഫുട്‌ബോള്‍ അരങ്ങേറുന്നത്. കളിക്കളത്തില്‍ പരിക്കേല്‍ക്കുന്നവരും അവശതയനുഭവിക്കുന്നവരുമായ കളിക്കാരുടെ ക്ഷേമം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഏപ്രില്‍ 20 മുതല്‍ മെയ് എട്ട് വരെയാണ് നടക്കുക. ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം 20 ന് വൈകുന്നേരം കെ കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വഹിക്കും. ഐ എസ് എല്ലിലെ ഡല്‍ഹി ഡയനാമോസിന്റെ കരുത്തുറ്റ താരം അനസ് എടത്തൊടിക, ഇന്ത്യന്‍ ഇന്റര്‍നാഷണലുകളായ എം സുരേഷ്, എം മുഹമ്മദ് റാഫി, എന്‍ പി പ്രദീപ് തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. വിവിധ രാഷ്ട്രീയ - സാമൂഹ്യ സംഘടനാ പ്രതിനിധികള്‍ സംസാരിക്കും.

5,000 പേര്‍ക്കിരിക്കാവുന്ന ഗ്യാലറിയും നാല് ഭാഗത്തും കസേരകളും ഒരുക്കിയിട്ടുണ്ട്. ദിവസവും രാത്രി 8.30 നാണ് കളി ആരംഭിക്കുക. എം ആര്‍ സി എഫ് സി എടാട്ടുമ്മല്‍, ഇലവന്‍സ്റ്റാര്‍ പടന്ന, ടൗണ്‍ പയ്യന്നൂര്‍, കിംഗ്‌സ് രാമന്തളി, ടൗണ്‍ തൃക്കരിപ്പൂര്‍, ഹിറ്റാച്ചി എഫ് സി തൃക്കരിപ്പൂര്‍, മെട്ടമ്മല്‍ ബ്രദേഴ്‌സ്, ശബാബ് പയ്യന്നൂര്‍, സെവന്‍സ് സ്റ്റാര്‍ ഇളമ്പച്ചി, ബ്രദേഴ്‌സ് വള്‍വക്കാട്, ഇന്ത്യന്‍ ആര്‍ട്‌സ് എട്ടിക്കുളം, സൂപ്പര്‍ സോക്കര്‍ ബീച്ചാരക്കടവ്, ടൗണ്‍ പടന്ന, ഗ്രേറ്റ് കവ്വായി, ഹിറ്റേഴ്‌സ് എടച്ചാക്കൈ, മുസാഫിര്‍ എഫ് സി രാമന്തളി, ഗ്രീന്‍ സ്റ്റാര്‍ കാടങ്കോട്, അല്‍മാസ് കാര്‍ഗോ സാംഗ് യൂ യൂത്ത് മാട്ടൂല്‍, സി എച്ച് പാലക്കോട്, എ എഫ് സി ബീരിച്ചേരി തുടങ്ങിയ ടീമുകളാണ് ഇളമ്പച്ചി ഫ്‌ളഡ് ലൈറ്റ് സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടുക. ഈ ടീമുകള്‍ക്കായി സെവന്‍സ് ഫുട്‌ബോളിലെ മുന്‍ നിര ടീമുകളായ ഫിഫ മഞ്ചേരി, ജിംഖാന തൃശൂര്‍, അല്‍ശബാബ് തൃപ്പണച്ചി, ആലുക്കാസ് തൃശൂര്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട്, അല്‍ മിനാല്‍ വളാഞ്ചേരി തുടങ്ങിയവ കളത്തിലിറങ്ങും.

മറ്റ് ടൂര്‍ണമെന്റുകളില്‍ നിന്ന് വ്യത്യസ്തമായി കാണികള്‍ക്ക് പ്രത്യേക സമ്മാന പദ്ധതികളും ജനകീയ സെവന്‍സില്‍ സംഘാടകര്‍ നല്‍കുന്നുണ്ട്. എല്ലാ ദിവസവും കളികാണാന്‍ ആദ്യമെത്തുന്ന 50 പേരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇടവേളയില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിന് അവസരവും പ്രത്യേക സമ്മാനവും നല്‍കും. അതാത് ദിവസത്തെ കളിയിലെ കേമന് നല്‍കുന്ന സമ്മാനം വിതരണം ചെയ്യാനുള്ള അവസരം മത്സരത്തിനെത്തുന്ന മുഴുവന്‍ കാണികള്‍ക്കും നല്‍കുന്ന കൂപ്പണിലൂടെ തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് ലഭിക്കും. ഒപ്പം സ്വന്തമായി ഒരു സമ്മാനം ലഭിക്കുകയും ചെയ്യും.

ജനകീയ സെവന്‍സ് ഫെസ്റ്റ് വിജയികള്‍ക്ക് ഫൈക്ക ഇന്‍ഡോര്‍ അക്കാദമി നല്‍കുന്ന ഒരു ലക്ഷം രൂപയുടെ പ്രൈസ് മണിയാണ് ലഭിക്കുക. ഫുട്‌ബോള്‍ ഫെസ്റ്റ് ദുബൈ തീമാ ഗ്രൂപ്പ് ആണ് അവതരിപ്പിക്കുന്നത്. ബുധനാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ മെട്ടമ്മല്‍ ബ്രദേഴ്‌സ് മെട്ടമ്മലും സാംഗ് യൂ യൂത്ത് മാട്ടൂലും തമ്മിലാണ് പോരാട്ടം. മെയ് എട്ടിന് ഫൈനല്‍ മത്സരത്തിന് ശേഷം നടക്കുന്ന സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ മുഖ്യാതിഥിയാവും. പ്രമുഖ ഫുട്‌ബോള്‍ താരങ്ങള്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം ടി പി അബ്ദുല്‍ ഖാദര്‍, ജനറല്‍ കണ്‍വീനര്‍ ടി പി ശാദുലി, പ്രശാന്ത് എടാട്ടുമ്മല്‍, എം കെ കുഞ്ഞികൃഷ്ണന്‍, അക്ബര്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ പങ്കെടുത്തു.

ഇളമ്പച്ചി ജനകീയ സെവന്‍സ് ഫുട്‌ബോള്‍ ഒരുക്കങ്ങളായി

Keywords : Trikaripur, Football Tournament, Sports, Press Meet, Committee, Inauguration, Ilambichi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia