city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Squad | ചരിത്രം കുറിക്കാൻ അനുഭവപരിചയവും യുവത്വവും ചേർന്ന നിര; ഹോക്കി ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ അറിയാം

ഭുവനേശ്വർ: (www.kasargodvartha.com) ഇത്തവണ ഇന്ത്യ ലോകകപ്പ് ഹോക്കി ടൂർണമെന്റിന് വേദിയാവുകയാണ്. ജനുവരി 13 മുതൽ 29 വരെ ഭുവനേശ്വറിലും റൂർക്കേലയിലും നടക്കുന്ന ലോകകപ്പിന് 18 അംഗ ടീമുമായി ഇന്ത്യയുടെ സജ്ജമാണ്. ഹർമൻപ്രീത് സിംഗ് ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ നയിക്കും, അമിത് രോഹിദാസിനെ ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തിട്ടുണ്ട്. ബംഗളൂരുവിലെ സായ് സെന്ററിൽ 33 കളിക്കാരെ രണ്ടു ദിവസത്തെ ട്രയലിൽ ഉൾപ്പെടുത്തിയാണ് അന്തിമ ടീമിനെ തെരഞ്ഞെടുത്തത്.
   
Squad | ചരിത്രം കുറിക്കാൻ അനുഭവപരിചയവും യുവത്വവും ചേർന്ന നിര; ഹോക്കി ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ അറിയാം

18 അംഗ സംഘത്തിലെ രണ്ട് ഗോൾകീപ്പർമാരായി കൃഷൻ ബി പഥക്, പിആർ ശ്രീജേഷ് എന്നിവരുണ്ടാവും.

കണങ്കാലിന് പരിക്കേറ്റതിനാൽ സമീപകാല ഓസ്‌ട്രേലിയൻ പര്യടനവും എഫ്‌ഐഎച്ച് ഹോക്കി പ്രോ ലീഗും നഷ്‌ടമായ യുവതാരം വിവേക് സാഗർ പ്രസാദ് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ടോക്കിയോ 2020 ഒളിമ്പിക്‌സിൽ ഇന്ത്യയുടെ വെങ്കല മെഡൽ നേടിയ നായകനായ മൻപ്രീത് സിംഗും ടീമിലുണ്ടാകും, ഈ വർഷമാദ്യം ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ശ്രദ്ധേയരായ യുവതാരങ്ങളായ അഭിഷേക്, സുഖ്ജീത് സിംഗ് എന്നിവർക്കൊപ്പം മന്ദീപ് സിംഗ്, ലളിത് കുമാർ ഉപാധ്യായ എന്നിവരും ഉൾക്കൊള്ളുന്ന മികച്ച അനുഭവപരിചയവും യുവത്വവും ചേർന്നതാണ് ഫോർവേഡ്ലൈൻ. സ്പെയിനിനെതിരെ ജനുവരി 13 ന് റൂർക്കേലയിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇംഗ്ലണ്ടും വെയിൽസുമാണ് പൂളിലെ മറ്റ് രണ്ട് ടീമുകൾ.


ഇന്ത്യൻ ഹോക്കി ടീം സ്ക്വാഡ്

ഗോൾകീപ്പർമാർ: കൃഷൻ ബഹദൂർ പഥക്, പിആർ ശ്രീജേഷ്

ഡിഫൻഡർമാർ: ജർമൻപ്രീത് സിംഗ്, സുരേന്ദർ കുമാർ, ഹർമൻപ്രീത് സിംഗ് (ക്യാപ്റ്റൻ), വരുൺ കുമാർ, അമിത് രോഹിദാസ് (വൈസ് ക്യാപ്റ്റൻ), നീലം സഞ്ജീപ് എക്സെസ്

മിഡ്ഫീൽഡർമാർ: മൻപ്രീത് സിംഗ്, ഹാർദിക് സിംഗ്, നീലകണ്ഠ ശർമ്മ, ഷംഷേർ സിംഗ്, വിവേക് സാഗർ പ്രസാദ്, ആകാശ്ദീപ് സിംഗ്

ഫോർവേഡുകൾ: മന്ദീപ് സിംഗ്, ലളിത് കുമാർ ഉപാധ്യായ, അഭിഷേക്, സുഖ്ജീത് സിംഗ്

ഇതര കളിക്കാർ: രാജ്കുമാർ പാൽ, ജുഗ്‌രാജ് സിംഗ്

മുഖ്യ പരിശീലകൻ: ഗ്രഹാം റീഡ്

Keywords:  India, news, Latest-News, Top-Headlines, Sports, Hockey, Hockey-World-Cup, Hockey Men’s World Cup 2023: Harmanpreet Singh to lead India - full squad.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia