Taekwondo Championship | നാഷണല്‍ ഓപണ്‍ തയ്‌കൊൻഡോ ചാംപ്യന്‍ഷിപ്, ഗ്രാന്‍ഡ്മാസ്റ്റര്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അകാഡമി കേരളക്ക് ഉജ്ജ്വല വിജയം
Jul 7, 2022, 18:45 IST
കാസര്‍കോട്: (www.kasargodvartha.com) ബംഗ്‌ളൂരില്‍ നടന്ന വിഫ കപ് ഓപണ്‍ നാഷണല്‍ തയ്‌കൊൻഡോ ചാംപ്യന്‍ഷിപില്‍ കേരളം ഓവര്‍ ഓള്‍ കിരീടം നേടി. ചെറുവത്തൂരിലെ ഗ്രാന്‍ഡ്മാസ്റ്റര്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അകാഡമി ടീം ആണ് കേരളത്തിന് വേണ്ടി രംഗത്തിറക്കിയത്.
മത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി വിവിധ ക്ലബുകളിലെ 700 ഓളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. ക്യുറുഗി കൂടാതെ പുംസ ഇനങ്ങളില്‍ സബ് ജൂനിയര്‍-ജൂനിയര്‍ കൂടാതെ സീനിയര്‍ വിഭാഗങ്ങളില്‍ ആയിരുന്നു മത്സരം നടത്തിയത്. ചെറുവത്തൂര്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അകാഡമിയില്‍ നിന്ന് മൂന്നു മാസത്തെ സ്പെഷ്യല്‍ ക്യാംപ് പൂര്‍ത്തിയാക്കി ജൂലൈ ഒന്നിനാണ് ടീം പുറപ്പെട്ടത്. കേരളത്തില്‍ നിന്ന് 16 ആണ്‍കുട്ടികളും, 5 പെണ്‍കുട്ടികളും പങ്കെടുത്തു.
സമാപന സമ്മേളനത്തില്‍ ടീമിനുള്ള ഓവര്‍ ഓള്‍ ട്രോഫി ടൂര്‍ണമെന്റ് ഡയറക്ടര്‍ മാസ്റ്റര്‍ വിഫ രവി സമ്മാനിച്ചു. 42 ഓളം മെഡലുകള്‍ നേടിയാണ് ഓവറോള്‍ കിരീടം നേടിയതെന്നു ടീം ചീഫ് കോച് അനില്‍ മാസ്റ്റര്‍ചെറുവത്തൂര്‍, മാനേജര്‍ സനേഷ് ആവിക്കല്‍, കോര്‍ഡിനേറ്റര്‍ മഹേന്ദ്രന്‍ വാഴവളപ്പില്‍ എന്നിവര്‍ അറിയിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Sports, Championship, Grandmaster Martial Arts Academy Kerala, Taekwondo Championship, Grandmaster Martial Arts Academy Kerala wins National Open Taekwondo Championship.
< !- START disable copy paste -->