city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വനിതാ ഫുട്‌ബോള്‍ താരം ആര്യശ്രീക്ക് കായിക വകുപ്പ് വീട് നിര്‍മിച്ച് നല്‍കും: മന്ത്രി ഇ പി ജയരാജന്‍

കാസര്‍കോട്: (www.kasargodvartha.com 14/09/2019) വനിതാ ഫുട്‌ബോള്‍ താരം ആര്യശ്രീക്ക് കായിക വകുപ്പ് വീട് നിര്‍മിച്ച് നല്‍കുമെന്ന് വ്യവസായ കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തില്‍ വിവിധ പദ്ധതികളും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ആര്യശ്രീക്ക് വീട് നിര്‍മിക്കാനായി ഉണ്ടാക്കിയ ജനകീയ കമ്മിറ്റിക്ക്  ഭവന നിര്‍മാണ ചുമതല ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ നിര്‍മാണ ചുമതല കിറ്റ്‌കോയെ ഏല്‍പ്പിക്കാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

3 മാസം മുമ്പ് മുന്‍ എംപി പി കരുണാകരന്റെയും തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ആര്യശ്രീ ഭവനം നിര്‍മിച്ചു തരാനായി നിവേദനം  സമര്‍പ്പിച്ചപ്പോള്‍ പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇപ്പോഴാണ്. സ്വന്തമായി ഒരു ഭവനം എന്ന ഏറെ നാളത്തെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പോവുന്ന സന്തോഷത്തിലാണ് ആര്യശ്രീയും കുടുംബവും.

നീലേശ്വരം തെക്കന്‍ ബങ്കളം സ്വദേശികളായ ഷാജുവിന്റെയും ശാലിനിയുടെ മൂത്ത മകളായ എസ് ആര്യശ്രീ കക്കാട് ജി എച്ച് എസ് എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. അനിയന്‍ അഭിനവ് ഈ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. സംസ്ഥാന ദേശീയ വനിതാ ഫുട്‌ബോള്‍ ടീം അംഗമാണ് ആര്യ ശ്രീ. ഭൂട്ടാന്‍, മംഗോളിയ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ച  ടീമില്‍ ഈ മിടുക്കിയും ഉണ്ടായിരുന്നു.

പിതാവ് ഷാജുവിന്റെ ലോട്ടറി വില്‍പനയാണ് കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം. നീലേശ്വരം മുനിസിപ്പാലിറ്റിക്ക് കീഴിലെ തെക്കന്‍ ബങ്കളത്ത് ശാലിനിയുടെ അച്ഛന്‍ നല്‍കിയ 10 സെന്റ് സ്ഥലത്തെ ഷെഡിലാണ് ഇവര്‍ താമസിക്കുന്നത്.

സ്വന്തമായി ഒരു വീട് എന്നത് ഈ നാലംഗ കുടുംബത്തിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു. മന്ത്രി തങ്ങള്‍ക്ക് ഭവനം നിര്‍മിച്ച് തരുമെന്ന സന്തോഷവാര്‍ത്ത അറിഞ്ഞപ്പോള്‍ ആര്യശ്രീയും കുടുംബവും മന്ത്രിയെ കാണാന്‍ നീലേശ്വരത്ത് എത്തി മന്ത്രിക്ക് നന്ദി പറഞ്ഞു.

നീലേശ്വരം മുനിസിപ്പല്‍ കൗണ്‍സിലര്‍ എം വി സുരേന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, നീലേശ്വരം സിപിഎം ഏരിയ സെക്രട്ടറി ടി കെ രവി, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ വി പ്രകാശന്‍, വീട് നിര്‍മാണ കര്‍മ്മ സമിതി കണ്‍വീനര്‍ പി വി സതീശന്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ആര്യശ്രീയും കുടുംബവും മന്ത്രിയെ സന്ദര്‍ശിച്ചത്.

വനിതാ ഫുട്‌ബോള്‍ താരം ആര്യശ്രീക്ക് കായിക വകുപ്പ് വീട് നിര്‍മിച്ച് നല്‍കും: മന്ത്രി ഇ പി ജയരാജന്‍


Keywords:  Football, Kerala, kasaragod, news, Sports, helping hands, Top-Headlines, Govt will be given new home for Woman footballer Aryashree.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia