city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Football | ജില്ലാ കേരളോത്സവം: ഫുട്‌ബോള്‍ മത്സരത്തില്‍ യഫാ തായലങ്ങാടി ചാംപ്യന്മാര്‍

മൊഗ്രാല്‍: (www.kasargodvartha.com) ജില്ലാ കേരളോത്സവത്തിന്റെ ഭാ?ഗമായുള്ള ഫുട്‌ബോള്‍ മത്സരത്തില്‍ ചാംപ്യന്മാരായി യഫാ തായലങ്ങാടി. ഫൈനല്‍ മത്സരത്തില്‍ കാറഡുക്ക ബ്ലോക് പഞ്ചായതിനെ 3-2ന് പരാജയപ്പെടുത്തിയാണ് കാസര്‍കോട് നഗരസഭയെ പ്രതിനിധീകരിച്ച് മത്സരിച്ച യഫാ വിജയികളായത്. മൊഗ്രാല്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ മൈതാനത്താണ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടന്നത്.
           
Football | ജില്ലാ കേരളോത്സവം: ഫുട്‌ബോള്‍ മത്സരത്തില്‍ യഫാ തായലങ്ങാടി ചാംപ്യന്മാര്‍

നേരത്തേ സെമി ഫൈനല്‍, ക്വാര്‍ടര്‍ മത്സരങ്ങളില്‍ മഞ്ചേശ്വരം, പരപ്പ പഞ്ചായതുകളെ പരാജയപ്പെടുത്തിയാണ് യഫാ കലാശപ്പോരാട്ടത്തിലേക്ക് പ്രവേശിച്ചത്. ഫൈനലില്‍ അനസ് തായലങ്ങാടി, അഭയ് സൂര്യ എന്നിവര്‍ യഫയ്ക്കായി ഗോളുകള്‍ നേടി. ടീം മാനജര്‍ കെബി നാസറിന്റെ കീഴില്‍, കേരളോത്സവം ഫുട്‌ബോളില്‍ ഇത് രണ്ടാം തവണയാണ് ടീം ജേതാക്കളാകുന്നത്.
      
Football | ജില്ലാ കേരളോത്സവം: ഫുട്‌ബോള്‍ മത്സരത്തില്‍ യഫാ തായലങ്ങാടി ചാംപ്യന്മാര്‍

ഇതോടെ കൊല്ലത്ത് നടക്കുന്ന മത്സരത്തില്‍ കാസര്‍കോടിനെ പ്രധിനിധികരിച്ച് മത്സരിക്കാനും യഫാ തായലങ്ങാടി അര്‍ഹത നേടി. കിരീടം നേടിയ യഫാ തായലങ്ങാടിയെ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ അഭിനന്ദിച്ചു.


Keywords:  Latest-News, Kerala, Kasaragod, Top-Headlines, Sports, Football, Football Tournament, Thayalangadi, Kasaragod-Municipality, Keralothsavam, YAFA Thayalangadi, Keralothsavam: YAFA Thayalangadi champions in football.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia