കളി നടന്നുകൊണ്ടിരിക്കെ കൊടുങ്കാറ്റില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഫ് ളഡ് ലൈറ്റും സ്റ്റാന്‍ഡും തകര്‍ന്നുവീണു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്
Apr 30, 2019, 19:16 IST
കാസര്‍കോട്: (www.kasargodvartha.com 30.04.2019) കളി നടന്നുകൊണ്ടിരിക്കെ തിങ്കളാഴ്ച രാത്രിയുണ്ടായ കൊടുങ്കാറ്റില്‍ മാന്യ മുണ്ടോട്ടെ കെ സി എ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഫ് ളഡ് ലൈറ്റും സ്റ്റാന്‍ഡും തകര്‍ന്നുവീണു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. സ്‌റ്റേഡിയത്തില്‍ അഖിലേന്ത്യ ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരം നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു സ്റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റ് സ്റ്റാന്‍ഡ് തകര്‍ന്നുവീണത്.
ഒമ്പത് ഫ്‌ളഡ് ലൈറ്റുകള്‍ പൂര്‍ണമായും തകര്‍ന്നു. ചൊവ്വാഴ്ചയും മത്സരം നടക്കുന്നതിനാല്‍ തകര്‍ന്ന ലൈറ്റുകളും സ്റ്റാന്‍ഡും അടിയന്തിരമായി പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.
ഒമ്പത് ഫ്‌ളഡ് ലൈറ്റുകള്‍ പൂര്‍ണമായും തകര്‍ന്നു. ചൊവ്വാഴ്ചയും മത്സരം നടക്കുന്നതിനാല്‍ തകര്‍ന്ന ലൈറ്റുകളും സ്റ്റാന്‍ഡും അടിയന്തിരമായി പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.
Keywords: Kerala, kasaragod, news, Cricket Tournament, Sports, Manya, collapse, Rain, Top-Headlines, Flood light stand collapsed in KCA Cricket stadium.