ഫിറോസ് വിരമിക്കുന്നു; വിടവാങ്ങല്‍ മത്സരം ഗംഭീരമാക്കാന്‍ മഞ്ചേശ്വരം ഒരുങ്ങി
Jan 8, 2016, 16:00 IST
ഉപ്പള: (www.kasargodvartha.com 08/01/2016) ട്രോഫികളുടെ തോഴന്‍ ഫിറോസ് മുഹമ്മദ് കായിക രംഗത്ത് നിന്നും വിരമിക്കുന്നു. 2015 ജനുവരി ഒമ്പത്, 10 തീയതികളില്‍ മഞ്ചേശ്വരം പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫെയ്മസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റാണ് ഫിറോസിന്റെ വിടവാങ്ങലിന് വേദിയാകുന്നത്
1996ല്‍ കളി ആരംഭിച്ച ഫിറോസ് 1997ല്‍ ജില്ലാ തല ജാവലിന്‍ ത്രോ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അതിനു ശേഷം തുടര്‍ച്ചയായ മൂന്നു വര്‍ഷം ജാവലിന്‍ രംഗത്ത് ജില്ലയില്‍ ഫിറോസായിരുന്നു ഒന്നാം സ്ഥാനത്ത്. ആകെ 10 തവണ ജില്ലാ കേരളോത്സവത്തില്‍ ജാവലിന്‍ വിജയിയായ ഫിറോസ് അണ്ടര്‍ ആം ക്രിക്കറ്റ് രംഗത്ത് കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലകളിലും ദുബൈയിലും പകരം വെക്കാനാകാത്ത കളിക്കാരനാണ്.
350ല്‍ പരം അണ്ടര്‍ ആം ടൂര്‍ണമെന്റ് വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഫിറോസ് 400 കളികളില്‍ കേമനായി സമ്മാനം വാങ്ങിച്ചിട്ടുണ്ട്. 1981 ഏപ്രില്‍ 10ന് മഞ്ചേശ്വരത്ത് ജനിച്ച ഫിറോസ് ജി എച്ച് എസ് ബങ്കര മഞ്ചേശ്വരം, ബി ഇ എം പ്രീ യൂണിവേഴ്‌സിറ്റി കോളജ് മംഗളൂരു എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം കരസ്ഥമാക്കി.
Keywords : Uppala, Trophy, Manjeshwaram, Sports, Youth, Kasaragod, Firoz.