Fans clash | ലോകകപ് ഫുട്‌ബോള്‍ മത്സരത്തെ ചൊല്ലി സംഘര്‍ഷങ്ങള്‍ പതിവാകുന്നു; ആവേശം അതിര് വിട്ടാല്‍ പിടിവീഴുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്
Dec 1, 2022, 18:46 IST
കാസര്‍കോട്: (www.kasargodvartha.com) ലോകകപ് ഫുട്‌ബോള്‍ മത്സരത്തിന്റെ പേരില്‍ കാല്‍പന്ത് പ്രേമികള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ പതിവായതോടെ പൊലീസ് കര്‍ശന നടപടിക്ക് ഒരുങ്ങുന്നു. ഫ്ലക്സിന്റെയും കടൗടിന്റെയും പേരിലാണ് പലയിടത്തും സംഘര്‍ഷം നടക്കുന്നത്. കഴിഞ്ഞ ദിവസം തുരുത്തി, കൊല്ലമ്പാടി ഭാഗങ്ങളില്‍ ഫുട്‌ബോള്‍ ആരാധകര്‍ തമ്മില്‍ ഫ്ലക്സ് സ്ഥാപിക്കുന്നതിനെ ചൊല്ലി സംഘര്‍ഷം ഉടലെടുത്തപ്പോള്‍ പൊലീസ് കുതിച്ചെത്തി ഫ്ലക്സ് അഴിച്ചുമാറ്റി.
അതിര്‍ത്തി തിരിച്ചാണ് പലയിടങ്ങളിലും തങ്ങളുടെ ടീമിന്റെ ഫ്ലക്സും കടൗടും സ്ഥാപിക്കുന്നത്. രാത്രി കളി കാണാന്‍ വരുന്നതിനോ കളി കണ്ട് പോകുന്നതിനോ പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു തടസവും ഉണ്ടാവില്ലെന്നും എന്നാല്‍ ടീം സ്പിരിറ്റോടെ കളി ഉള്‍ക്കൊണ്ടില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കാസര്‍കോട് ടൗണ്‍ ഇന്‍സ്പെക്ടര്‍ കാസര്‍കോട് വാര്‍ത്തയോട് വ്യക്തമാക്കി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Sports, FIFA-World-Cup-2022, Police, Clash, Football, Football Tournament, Fans clash in the name of World Cup.
< !- START disable copy paste -->