ക്രമാസമാധാന പ്രശ്നങ്ങള്‍; 10 മണിക്കു ശേഷം മത്സരങ്ങള്‍ പാടില്ല, 11 മണിക്കു ശേഷം ഹോട്ടലുകള്‍, പെട്ടിക്കടകള്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്ക്
Apr 18, 2018, 20:01 IST
കാസര്‍കോട്: (www.kasargodvartha.com 18.04.2018) ക്രമസമാധാന പ്രശ്നങ്ങളുടെ ഭാഗമായി ഹോട്ടലുകള്‍, പെട്ടിക്കടകള്‍ എന്നിവ രാത്രി 11 മണിക്കു ശേഷം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഡിവൈഎസ്പി എം.വി. സുകുമാരന്‍ അറിയിച്ചു. കാസര്‍കോട് സബ്ഡിവിഷനിലെ ബേഡകം ഒഴികെയുള്ള പൊലീസ് സ്റ്റേഷന് പരിധിയിലെ പെട്ടിക്കടകള്‍ക്കും ഹോട്ടലുകള്‍ക്കുമാണ് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നത്.
കായിക മത്സരങ്ങള്‍ക്കു രാത്രി 10നു ശേഷം അനുമതിയില്ല. ഇതില്‍ വീഴ്ച വരുത്തിയാല്‍ നടപടി സ്വീകരിക്കും. മഞ്ചേശ്വരം, കുമ്പള, വിദ്യാനഗര്‍, ബദിയടുക്ക, ആദൂര്‍, കാസര്‍കോട് എന്നീ പോലീസ് സ്റ്റേഷന് പരിധിയിലാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Kerala, Police, Sports, Hotel, Regular Issue, Forbidden, Do not open hotels after 11 PM: Police.