ജില്ലാ കായികമേള: ചരിത്രത്തിലാദ്യമായി ഹൈജംപിന് ബെഡ്, പക്ഷേ പോള്‍വാള്‍ട്ടിന് ഇപ്പോഴും മുള തന്നെ ആശ്രയം, കാസര്‍കോട്ടെ കായിക രംഗം വളരാത്തതിന് ആരെ കുറ്റം പറയാന്‍?
Nov 22, 2016, 20:24 IST
കാസര്‍കോട്: (www.kasargodvartha.com 22/11/2016) കാസര്‍കോട് ജില്ലാ കായികമേളയുടെ ചരിത്രത്തിലാദ്യമായി ഹൈജംപിന് ഇത്തവണ ബെഡ് വിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കലക്ടറുടെ സഹായത്തോടെയാണ് ഇത്തവണ ഹൈജംപിന് ബെഡ് സംവിധാനം ഒരുക്കുന്നത്. മുന്‍ കാലങ്ങളില്‍ പൂഴിയും മരപ്പൊടിയുമാണ് ഹൈജംപ് ചാടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കിയിരുന്നത്.
തെക്കന്‍ കേരളത്തിലെ പ്രമുഖ കായിക താരങ്ങളോട് സംസ്ഥാന തലത്തില്‍ കോര്‍ക്കാന്‍ പോലുമാകാതെ കാസര്‍കോട് ജില്ലയുടെ മെഡല്‍ പട്ടികയുടെ സ്ഥിതി പരിതാപകരമാകുന്ന അവസ്ഥയ്ക്ക് ഇത്തവണ മാറ്റം വരുമെന്നാണ് ജില്ലാ സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. മറ്റു ജില്ലാ ഗെയിംസ് അസോസിയേഷനുകളും കായിക സ്‌കൂളുകളും എല്ലാ വിധ പരിശീലന ഉപകരണങ്ങളുടെ സഹായത്തോടെ മുന്നേറുമ്പോള്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ റണ്ണിംഗ് ഷൂ പോലുമില്ലാതെ നഗ്നപാദരായി ഓടുന്ന സ്ഥിതിവിശേഷത്തിന് മാറ്റം വരണമെങ്കില്‍ ജില്ലാ പഞ്ചായത്ത് ഉള്‍പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വലിയ പിന്തുണ ലഭിക്കേണ്ടതുണ്ടെന്ന് ഗെയിംസ് അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മറ്റു ജില്ലയിലെ കായിക താരങ്ങള്‍ പോള്‍വാള്‍ട്ടിന് സ്റ്റിക്ക് ഉള്‍പെടെ സംസ്ഥാന മേളയ്ക്ക് കൊണ്ടുപോകുമ്പോള്‍ കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മുള വടി ട്രെയിനില്‍ നീട്ടിക്കെട്ടി കൊണ്ടുപോകുന്ന ദയനീയ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇതിന് ഇത്തവണയും ഒരു മാറ്റവും ഉണ്ടാകില്ല. ജില്ലാ പഞ്ചായത്ത് ഗെയിംസ് അസോസിയേഷന് കായിക ഉപകരണങ്ങള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അത് വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയാണ്. ജില്ലയിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ സ്ഥിതിയും ദയനീയമാണ്. ജില്ലയില്‍ കഴിവുകളുള്ള നിരവധി കായിക താരങ്ങള്‍ ഉണ്ടെങ്കിലും അവര്‍ക്കൊന്നും ജില്ലയെ പ്രതിനിധീകരിച്ച് സമ്മാനങ്ങള്‍ നേടാന്‍ പുതിയ ഉപകരണങ്ങളും സംവിധാനങ്ങളും ലഭിക്കാത്തതിനാല്‍ സാധ്യമാകുന്നില്ല. മുന്‍ കാലങ്ങളില്‍ സംസ്ഥാന തലത്തില്‍ നാലും അഞ്ചും ആറും സ്ഥാനം നേടിയ കുട്ടികള്‍ ഇപ്പോള്‍ എറണാകുളത്തും മറ്റുമുള്ള ഭാവി ഭദ്രമാക്കാന്‍ കായിക സ്‌കൂളുകളിലേക്ക് ചേക്കേറിയിട്ടുണ്ട്.
നവംബര്‍ 23,24,25 തീയ്യതികളില്‍ ചെമ്മനാട് കോളിയടുക്കം രാജീവ്ഗാന്ധി സ്‌റ്റേഡിയത്തിലാണ് ജില്ലാ കായിക മേള അരങ്ങേറുന്നത്. 95 ഇനങ്ങളിലായി 2,000 വിദ്യാര്‍ത്ഥികള്‍ കായിക മേളയില്‍ മാറ്റുരക്കും. 95 ഇനങ്ങളില്‍ 15 ഇനങ്ങള്‍ സ്‌കൂള്‍ അധ്യാപകര്‍ക്കാണ്. 23 ന് രാവിലെ ഡിഡിഇ യു. കരുണാകരന്‍ പതാക ഉയര്‍ത്തും. 10.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ.കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിക്കും. 25ന് വൈകിട്ട് 4.30 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ഡിഡിഇയുടെ ചുമതല വഹിക്കുന്ന എ. പുരുഷോത്തമന്‍, അശോകന്‍ ധര്‍മ്മത്തടുക്ക, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ സൂര്യനാരായണ ഭട്ട് എടനീര്‍, സി. സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Also Read:
പെട്രോള്‍ കൊണ്ട് സമ്പന്നമായ സൗദി അറേബ്യയിലെ മദീന നഗരത്തിന്റെ തെരുവില്‍ ഉപജീവനത്തിന് ചായ വില്‍ക്കുന്ന വീട്ടമ്മ; സഹായത്തിന് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളായ രണ്ട് മക്കള്‍
നവംബര്‍ 23,24,25 തീയ്യതികളില്‍ ചെമ്മനാട് കോളിയടുക്കം രാജീവ്ഗാന്ധി സ്‌റ്റേഡിയത്തിലാണ് ജില്ലാ കായിക മേള അരങ്ങേറുന്നത്. 95 ഇനങ്ങളിലായി 2,000 വിദ്യാര്‍ത്ഥികള്‍ കായിക മേളയില്‍ മാറ്റുരക്കും. 95 ഇനങ്ങളില്‍ 15 ഇനങ്ങള്‍ സ്‌കൂള്‍ അധ്യാപകര്‍ക്കാണ്. 23 ന് രാവിലെ ഡിഡിഇ യു. കരുണാകരന്‍ പതാക ഉയര്‍ത്തും. 10.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ.കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിക്കും. 25ന് വൈകിട്ട് 4.30 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ഡിഡിഇയുടെ ചുമതല വഹിക്കുന്ന എ. പുരുഷോത്തമന്‍, അശോകന്‍ ധര്‍മ്മത്തടുക്ക, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ സൂര്യനാരായണ ഭട്ട് എടനീര്‍, സി. സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Sports, Press Club, Press meet, School Sports Meet, District sports fest: Bed for high jump, Bamboo for pole vault yet.