ജില്ലാ സീനിയര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗിന് ഉപ്പളയില്‍ തുടക്കമായി
Oct 30, 2016, 10:37 IST
ഉപ്പള: (www.kasargodvartha.com 30/10/2016) കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉപ്പള സംഘടിപ്പിക്കുന്ന ജില്ലാ സീനിയര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ നോര്‍ത്ത് സോണ്‍ മത്സരങ്ങള്‍ക്ക് ഉപ്പള മണ്ണംങ്കുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. ഉദ്ഘാടന ചടങ്ങില്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു.
ഡി എഫ് എ പ്രസിഡന്റ് ആസിഫ് പി സി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് ബന്തിയോട് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍മാരായ മുസ്തഫ ബി എം, മുഹമ്മദ് ഉപ്പള, സിറ്റിസണ്‍ ഉപ്പള ഭാരവാഹികളായ അബ്ദുല്‍ റഷീദ്, റഫീഖ് ബി എസ്, ഹനീഫ് ബി എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബും മിറാക്കിള്‍ കമ്പാറും തമ്മിലുള്ള ആവേശോജ്വലമായ ആദ്യമത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. തിങ്കളാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ സിറ്റിസണ്‍ ഉപ്പള റെഡ് സ്റ്റാര്‍ പെരിയയുമായി ഏറ്റുമുട്ടും.
Keywords : Football, Sports, Uppala, Inauguration, Senior Division Football.