city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ലാ സ്‌കൂള്‍ കായികമേള; ചെറുവത്തൂരിന് ഓവറോള്‍ കിരീടം

കാസര്‍കോട്: (www.kasargodvartha.com 24.10.2018) ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഇത്തവണയും ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറിയുടെ തോളിലേറി 178 പോയിന്റുമായി ചെറുവത്തൂര്‍ ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 163 പോയിന്റുമായി ചിറ്റാരിക്കാല്‍ ഉപജില്ലയാണ് രണ്ടാംസ്ഥാനത്ത്. 127 പോയിന്റ് നേടിയ കാസര്‍കോടാണ് മൂന്നാമത്. ഹൊസ്ദുര്‍ഗ് 123,- ബേക്കല്‍ 64, കുമ്പള 47, മഞ്ചേശ്വരം 45 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.

സ്‌കൂളുകളില്‍ 130 പോയിന്റുമായി ചീമേനി ഗവ. ഹയര്‍സെക്കന്‍ഡറി ചാമ്പ്യന്മാരായി. 78 പോയിന്റുമായി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാലോത്ത് കസബയാണ് രണ്ടാംസ്ഥാനത്ത്. 48 പോയിന്റുമായി ബേത്തൂര്‍പാറ മൂന്നാംസ്ഥാനത്തുമെത്തി. ജില്ലയില്‍നിന്നും ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ 26ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കും.

കാസര്‍കോട് ജില്ലാ സ്‌കൂള്‍ കായികമേള; ചെറുവത്തൂരിന് ഓവറോള്‍ കിരീടം


അഞ്ചാം തവണയും ഡിസ്‌കസ്‌ത്രോയില്‍ ഒന്നാം സ്ഥാനം നേടി മീനാക്ഷി സുന്ദര്‍

കാസര്‍കോട്: ജിഎച്ച്എസ്എസ് ബല്ലാഈസ്റ്റിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി മീനാക്ഷി സുന്ദര്‍ ഇത് അഞ്ചാംതവണയാണ് ഡിസ്‌കസ്‌ത്രോ വിഭാഗത്തില്‍ ജില്ലാതലത്തില്‍ ഒന്നാംസ്ഥാനത്ത് എത്തുന്നത്.  കൂടാതെ ജാവലിന്‍ ത്രോയില്‍  രണ്ടാസ്ഥാനമാണ്. കെ കിഷോറാണ് മീനാക്ഷിയുടെ പരിശീലകന്‍.

ജിഎച്ച്എസ്എസ് മാലോത്ത് കസബയിലെ പത്താംക്ലാസുകാരി ദേവികയ്ക്കിത് ട്രിപ്പില്‍ നേട്ടമാണ്.   മത്സരിച്ച 400,100,800 മീറ്ററിലും ഒന്നാംസ്ഥാനമാണ്. കഴിഞ്ഞ വര്‍ഷം മത്സരിച്ച മൂന്ന് ഇനങ്ങളിലും ഒന്നാംസ്ഥാനമായിരുന്നു. സോജന്‍ ഫിലിപ്പാണ് ദേവികയുടെ പരിശീലകന്‍.

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മുന്നേറ്റം

കാസര്‍കോട്: കായികരംഗത്തും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മുന്നേറ്റം. അണ്‍ എയ്ഡഡ്, എയ്ഡഡ് സ്‌കൂളുകളെ ഏറെ പിന്നിലാക്കി ഒന്നുമുതല്‍ നാലുവരെ സ്ഥാനത്തെത്തിയത് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ്. ചീമേനി ഗവ. ഹയര്‍സെക്കന്‍ഡറി (130), മാലോത്ത്കസബ ഗവ. ഹയര്‍സെക്കന്‍ഡി (78), ബേത്തൂര്‍പാറ ഗവ. ഹയര്‍സെക്കന്‍ഡി (48), ഉദുമ ഗവ. ഹയര്‍സെക്കന്‍ഡി  (30) എന്നീ സ്‌കൂളുകള്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. ചീമേനി ഗവ. ഹയര്‍സെക്കന്‍ഡറി 20 ഒന്നാംസ്ഥാനവും എട്ട് രണ്ടാംസ്ഥാനവും ആറ് മൂന്നാംസ്ഥാനവും നേടിയാണ് മുന്നിലെത്തിയത്.

മാലോത്ത് കസബയാകട്ടെ പത്ത് ഒന്നാംസ്ഥാനവും ഏഴുവീതം രണ്ടും മൂന്നും സ്ഥാനവും നേടി. അസൗകര്യങ്ങള്‍ നിറഞ്ഞ മൈതാനത്ത് പ്രതിസന്ധികളോട് പടപൊരുതിയാണ് ജില്ലയിലെ കുട്ടികള്‍ രണ്ടുദിവസത്തെ തീപാറും പോരാട്ടത്തിന് ശേഷം മടങ്ങിയത്. മികച്ച പരിശീലനം ലഭിച്ചാല്‍ ജില്ലയുടെ ഭാവി വാഗ്ദാനങ്ങളാകാന്‍ സാധിക്കുന്ന നിരവധി താരങ്ങളെ വാര്‍ത്തെടുക്കാനാകുമെന്നതാണ് മേള നല്‍കുന്ന സൂചന.
അവശ്യം വേണ്ട കായികോപകരണങ്ങള്‍പോലും ഇല്ലാതെയാണ് ഇത്തവണയും ജില്ലാ കായികമേള നടന്നത്. മികച്ച ട്രാക്ക്, ലോങ്ജമ്പ് പിറ്റ്, ഫൈബര്‍ പോള്‍, ഹര്‍ഡില്‍ എന്നിവയൊന്നും ആവശ്യത്തിനില്ലാതെ കളത്തിലിറങ്ങിയ കുട്ടികള്‍ സ്വന്തം കഴിവുപയോഗിച്ച് സ്വന്തമാക്കിയ നേട്ടങ്ങള്‍ മാത്രമാണ് ഈ മേളയുടെ സമ്പാദ്യം. മികച്ച പരിശീലനവും ആവശ്യത്തിന് കായികോപകരണങ്ങളും ലഭ്യമായാല്‍ നിരവധി താരങ്ങളെ ജില്ലയില്‍നിന്ന് കണ്ടെത്താനാകും. ഇതിനായി സ്‌കൂള്‍ കായികരംഗത്തെ പ്രാപ്തരാക്കാന്‍ കായികാധ്യാപകരും അവരുടെ സംഘടനകളും മുന്നിട്ടിറങ്ങുമെന്ന പ്രതീക്ഷയാണ് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Cheruvathur, Sports, District School Sports meet; Cheruvathur Champions
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia