city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ പൈക്ക മത്സരം: സമ്മാ­ന­ദാനം ന­ട­ത്തി

ജില്ലാ പൈക്ക മത്സരം: സമ്മാ­ന­ദാനം ന­ട­ത്തി
പൈക്ക രണ്ടാം ഘട്ട ഗെയിംസ് മത്സരം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍­കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘ­ടി­പ്പി­ക്കുന്ന പൈക്ക ജില്ലാ കായി­ക­മേ­ള­യുടെ ഗെയിംസിന­ങ്ങ­ളിലെ കബഡി, ഖൊ-­ഖൊ, ഗുസ്തി, വോളി­ബോള്‍ മത്സ­ര­ങ്ങള്‍ കാ­സ­ര്‍­കോട് സെന്‍ട്ര­ലൈസ്ഡ് ഹോസ്റ്റ­ലില്‍ നട­ന്നു. മത്സ­രം എന്‍.എ. നെ­ല്ലി­ക്കു­ന്ന് എം.എല്‍.എ. ഉ­ദ്­ഘാട­നം ചെ­യ്തു.

വിജ­യി­കള്‍ക്കുള്ള ട്രോഫി­ക­ളും, ക്യാഷ് അവാര്‍ഡ്, സര്‍ട്ടി­ഫി­ക്കറ്റ് എന്നിവ പി.ബി. അ­ബ്­ദുര്‍ റസാഖ് എം.എല്‍.എ വിത­രണം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേ­ഷന്‍ ഓഫീ­സര്‍ കെ. അബ്­ദുര്‍ റ­ഹ്മാന്‍ അദ്ധ്യ­ക്ഷത വഹി­ച്ചു. പള്ളം നാരാ­യ­ണന്‍, ഗംഗാ­ധ­രന്‍ മാസ്റ്റര്‍, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീ­സര്‍ മുര­ളീ­ധ­രന്‍ പാലാ­ട്ട്, മൊയ്തു മാസ്റ്റര്‍ എന്നി­വര്‍ സം­ന്ധി­ച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെന്‍ട്ര­ലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റ­ലിലെ കുട്ടി­കള്‍ക്ക് അനു­വ­ദി­ച്ച 5,000 രൂപ വില­വ­രുന്ന പ്ലെയിംഗ് കിറ്റ് ചട­ങ്ങില്‍ വിത­രണം ചെയ്തു.

Keywords:  Kasaragod, Paika, Sports, N.A.Nellikunnu, P.B. Abdul Razak, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia