ബഫെ, സപ്ലൈ വര്‍ക്കേര്‍സ് ജില്ലാതല ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ്; മിറാക്കിള്‍ ഇസ്സത്ത് ചാമ്പ്യന്മാരായി
Jan 27, 2016, 10:00 IST
പൊവ്വല്‍: (www.kasargodvartha.com 27/01/2016) കായിക രൂപങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി പുത്തന്‍ താരോദയങ്ങളെ വാര്‍ത്തെടുക്കുക എന്ന സദുദ്ദേശ്യവുമായി കാസര്‍കോട് ജില്ല ബഫെ ആന്‍ഡ് സപ്ലൈ വര്‍ക്കേര്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ജില്ലാതല ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജോളി ബോയ്‌സ് പൊവ്വലിനെ തോല്‍പ്പിച്ച് മിറാക്കിള്‍ ഇസ്സത്ത് നഗര്‍ ചാമ്പ്യന്മാരായി.
പരിപാടിയില്‍ ബഫെ വര്‍ക്കേര്‍സിന്റെ സാന്ത്വനത്തിന് ഒരു തൊഴില്‍ എന്ന കൂട്ടായ്മയിലൂടെ ഇരുവൃക്കകളും നഷ്ടപ്പെട്ട മാസ്തിക്കുണ്ടിലെ ഇസ്മാഈലിന് വേണ്ടി സമാഹരിച്ച തുക കൈമാറി. കാര്യപരിപാടി പാചകതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി മുജീബ് പാലക്കല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ജാസര്‍ പൊവ്വല്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കാരക്കാട് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് എം.എ നന്ദിയും പറഞ്ഞു. ഉദുമ മണ്ഡലം പ്രസിഡണ്ട് അമ്മി പൊവ്വല്‍ ആശംസയര്‍പ്പിച്ചു.
Keywords : Povvel, Sports, Football, Tournament, Winners, Buffet Association.