ജില്ലാ ക്രിക്കറ്റ് ലീഗില്‍ മാഫ്ജാക്കേഴ്‌സ് ചെമ്മനാടും നാഷണല്‍ ചെമ്പിരിക്കയും സെമിയില്‍
Nov 19, 2014, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 19.11.2014) ജില്ലാ ക്രിക്കറ്റ് ലീഗ് ബി- ഡിവിഷന്‍ മത്സരത്തില്‍ ഫ്രണ്ട്‌സ് തൈവളപ്പിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച് മാഫ്ജാക്കേഴ്‌സ് ചെമ്മനാട് സെമിയില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഫ്രണ്ട്‌സ് തൈവളപ്പ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. നവാസ് ഷെരീഫ് 49 റണ്‍സെടുത്തു. മാഫ്ജാക്കേഴ്‌സിന് വേണ്ടി ഹര്‍ഷാദ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ മാഫ്ജാക്കേഴ്‌സ് 24 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇബ്രാഹിം ബാദ്ഷ 40ഉം ഫൈറൂസ് 33ഉം റണ്‍സും നേടി. ആസ്‌ക് ആലംപാടിയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് നാഷണല്‍ ചെമ്പരിക്ക സെമിയില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത ആസ്‌ക് ആലംപാടി 17.3 ഓവറില്‍ 77 റണ്‍സിന് എല്ലാവും പുറത്തായി. ആസിഫ് അഞ്ചും റൗഫ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റ് ചെയ്ത നാഷണല്‍ ചെമ്പരിക്ക 7.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആസിഫ് പുറത്താകാതെ 32 ഉം നിബ്രാസ് 29 ഉം റണ്‍സ് നേടി.
21ന് നടക്കുന്ന സി ഡിവിഷന്‍ സെമി ഫൈനല്‍ മത്സരത്തില്‍ മിറാക്കിള്‍ കമ്പാര്‍ ഇ.വൈ.സി.സി എരിയാലിനെയും പി.സി.സി. പള്ളിക്കാല്‍ സ്‌പോട്ടിങ് നെല്ലിക്കുന്നിനെയും നേരിടും. ബി, സി ഡിവിഷന്‍ ഫൈനല്‍ മത്സരങ്ങള്‍ ഞായറാഴ്ച പാറക്കട്ട പോലീസ് ഗ്രൗണ്ടില്‍ വെച്ച് നടക്കും.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Sports, Cricket Tournament, Winners, Chemnad, Chembarika, Semi Final.