ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
Jun 15, 2016, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 15.06.2016) കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഭവനില്‍ ചേര്‍ന്ന ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ 2016 - 2020 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹാരിസ് ചൂരിയെ പ്രസിഡണ്ടായും നൗഫല്‍ തളങ്കരയെ സെക്രട്ടറിയായും ഷുക്കൂര്‍ ചെര്‍ക്കളത്തിനെ ട്രഷററായും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: എന്‍ എ സലീം, കബീര്‍ കമ്പാര്‍, ഫൈസല്‍ അടുക്കത്ത്ബയല്‍ (വൈസ് പ്രസിഡണ്ടുമാര്‍) കെ ടി നിയാസ് (ജോയിന്റ് സെക്രട്ടറി), ലത്വീഫ് പെര്‍വാഡ് (അസിസ്റ്റന്റ് സെക്രട്ടറി), കെ എം അബ്ദുര്‍ റഹ് മാന്‍, ടി എം ഇഖ്ബാല്‍ (കെ സി എ മെമ്പര്‍മാര്‍), അന്‍സാര്‍ പള്ളം (ഡി എസ് സി മെമ്പര്‍), വിന്നേഴ്‌സ് ചെര്‍ക്കള ജൂനിയര്‍ സലാം ചെര്‍ക്കള, തെരുവത്ത് സ്‌പോട്ടിങ് ബി അഫ്‌സല്‍ ഖാന്‍, കാസര്‍കോട് സ്‌പോര്‍ട്‌സ് ക്ലബ്ബ് വിനോദ് കുമാര്‍, പാസ്‌ക് പെരുമ്പള അസീസ് ടി, വാസ് തളങ്കര ഫൈസല്‍ പടിഞ്ഞാര്‍ (എക്‌സിക്യൂട്ടിവ് അംഗങ്ങള്‍).
തിരഞ്ഞെടുപ്പ് കെ സി എ റിട്ടേണിങ് ഓഫീസര്‍ ഹൈക്കോടതി അഡ്വകേറ്റ് അഭിലാഷ് നിയന്ത്രിച്ചു. കെ സി എ നിരീക്ഷകനായി വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷല്‍ പ്രസിഡണ്ട് ജാഫര്‍ സേട്ട് സംബന്ധിച്ചു.
യോഗത്തില്‍ നൗഫല്‍ തളങ്കര അധ്യക്ഷത വഹിച്ചു. വാര്‍ഷിക റിപോര്‍ട്ട് ടി എം ഇഖ്ബാല്‍, വാര്‍ഷിക ചെലവ് കണക്കുകള്‍ ഷുക്കൂര്‍ ചെര്‍ക്കള എന്നിവര്‍ അവതരിപ്പിച്ചു. ഹസന്‍ മാസ്റ്റര്‍, ഖാദര്‍ ചെങ്കള, മുനീര്‍ അടുക്കത്ത് ബയല്‍, നൗഫല്‍ തായല്‍, ഷാഫി സന്തോഷ് നഗര്‍ തുടങ്ങിയവര്‍ യോഗത്തില്‍ ഭാരവാഹികളെ അഭിനന്ദിച്ചു. നിയാസ് കെ ടി നന്ദി പറഞ്ഞു.
Keywords : Kasaragod, Elected, Kasaragod District Cricket Association, Administration, Municipal Vanitha Bhavan, President, Secretary, Control, KCA Returning Officer, High Court Advocate, Wayanad District Cricket Association President.