city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൂനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ധോണിയെ പുറത്താക്കിയത് അത്ഭുതപ്പെടുത്തിയെന്ന് പോണ്ടിംഗ്

മെല്‍ബണ്‍: (www.kasargodvartha.com 30.04.2017) ഐ പി എല്‍ ടീമായ റൈസിംഗ് പൂനെ സൂപ്പര്‍ ജൈന്റ്‌സ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് എം എസ് ധോണിയെ പുറത്താക്കിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് റിക്കി പോണ്ടിംഗ്. ധോണിക്ക് പകരം ഇപ്പോഴത്തെ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയാണ് പൂനെ ക്യാപ്റ്റനാക്കിയത്. ധോണിയെ മാറ്റിയത് അത്ഭുതപ്പെടുത്തി. മികച്ച നായകനാണ് ധോണി. ഒന്നോ രണ്ടോ തോല്‍വികൊണ്ട് എഴുതിത്തള്ളാന്‍ കഴിയുന്ന താരമല്ല ധോണിയെന്നും പോണ്ടിംഗ് പറഞ്ഞു.

പലതവണ ധോണി ഇക്കാര്യം തെളിയിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ സ്ഥാനം പോയ ധോണി ഈ സീസണില്‍ ബാറ്റിംഗ് ഫോം കണ്ടെത്താന്‍ പാടുപെടുകയാണ്. ഒറ്റ അര്‍ധസെഞ്ച്വുറിയേ ധോണിയുടെ അക്കൗണ്ടിലുള്ളൂ. എങ്കിലും ചാമ്പ്യന്‍സ് ട്രോഫിയില്‍ ധോണി ഇന്ത്യന്‍ ടീമില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും പോണ്ടിംഗ് പറയുന്നു.

മധ്യനിരയില്‍ ധോണിയുടെ സാന്നിധ്യം ഇന്ത്യക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. കളി ഒറ്റക്ക് ജയിപ്പിക്കാന്‍ ധോണിക്ക് കഴിയും. ഇപ്പോഴത്തെ മോശം ഫോമിനെക്കുറിച്ച് ധോണി ആശങ്കപ്പെടേണ്ടതില്ല. ലോകത്തെ എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും ഇത്തരം അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ടെന്നും പോണ്ടിംഗ് ഓര്‍മിപ്പിച്ചു.

Former Australian captain Ricky Ponting said he was surprised when former India skipper MS Dhoni was removed as IPL franchise Rising Pune Super-giant's captain and Steven Smith handed the mantle.

പൂനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ധോണിയെ പുറത്താക്കിയത് അത്ഭുതപ്പെടുത്തിയെന്ന് പോണ്ടിംഗ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cricket, India, Sports, IPL, Dhoni Removed as Rising Pune Supergiant Skipper Came as a Surprise: Ricky Ponting, Steven Smith Handed the Mantle.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia