ഓസ്‌ട്രേലിയക്കെതിരായ തോല്‍വി കോഹ് ലിപ്പടയ്ക്കുള്ള മുന്നറിയിപ്പ്: രാഹുല്‍ ദ്രാവിഡ്
Mar 21, 2019, 14:09 IST
മുംബൈ: (www.kasargodvartha.com 21.03.2019) ഇന്ത്യന്‍ മണ്ണില്‍ ഓസ്‌ട്രേലിയക്കെതിരെയുണ്ടായ തോല്‍വി ലോകകപ്പിന് തയ്യാറെടുക്കുന്ന കോഹ് ലിപ്പടയ്ക്കുള്ള മുന്നറിയിപ്പാണെന്ന് രാഹുല്‍ ദ്രാവിഡ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് അത്രയെളുപ്പം നേടാമെന്ന് കരുതണ്ട. ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ 3-2 നാണ് ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങിയത്. ഇതില്‍ ആദ്യ രണ്ട് കളി ജയിച്ച ശേഷമാണ് മൂന്നു തോല്‍വി വഴങ്ങേണ്ടിവന്നതെന്നും ഇത് പരമ്പര നഷ്ടത്തിന്റെ വേദന കൂട്ടുന്നുവെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
ഇക്കുറി ഇന്ത്യ ലോകകപ്പ് നേടാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഓസ്‌ട്രേലിയയോട് ഇന്ത്യ സ്വന്തം തട്ടകത്തില്‍ തോല്‍വി വഴങ്ങിയത്. ഇതോടെ ഈ വിലയിരുത്തലുകള്‍ അസ്ഥാനത്തായിരിക്കുകയാണ്. വരുന്ന ലോകകപ്പില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചാല്‍ മാത്രമേ കപ്പില്‍ മുത്തമിടാനാകൂവെന്നും ദ്രാവിഡ് പറഞ്ഞു.
ലോകത്തിലെ ഒന്നാം നമ്പര്‍ ടീമാണ് ഇന്ത്യ. ഇതിനാല്‍ ഇന്ത്യ കിരീടം നേടാനുള്ള സാധ്യതയും കൂടുതലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏകദിനത്തില്‍ ഇന്ത്യയുടെ പ്രകടനം ഉജ്വലമാണ്. മികച്ച പ്രകടനം പുറത്തെടുത്താല്‍ കപ്പ് ഇന്ത്യ തന്നെ നേടുമെന്നും രാഹുല്‍ ദ്രാവിഡ് ചൂണ്ടിക്കാട്ടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Top-Headlines, cricket, India, സ്പോർട്സ്, news, Defeat to Australia warning sign for India ahead of World Cup: Rahul Dravid
< !- START disable copy paste -->