Sports | ബധിര കായിക മേള: എറണാകുളത്തിന് ഓവറോള്‍ കിരീടം; മലപ്പുറം രണ്ടാമത്
Nov 14, 2022, 14:05 IST
നീലേശ്വരം: (www.kasargodvartha.com) സംസ്ഥാന ബധിര കായിക മേളയില്‍ എറണാകുളം ജില്ല 244 പോയിന്റുമായി ഓവറോള്‍ ജേതാക്കളായി. മലപ്പുറം ജില്ല 151 പോയന്റുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി. പത്തനംതിട്ട മൂന്നും (116) തിരുവനന്തപുരം നാലും (110) കണ്ണൂര്‍ അഞ്ചാം സ്ഥാനവും (89) നേടി. 28 പോയന്റുമായി കാസര്‍കോട് എട്ടാമതാണ്.
സമാപന സമ്മേളനം നീലേശ്വരം നഗരസഭ അധ്യക്ഷ ടിവി ശാന്ത ഉദ്ഘാടനം ചെയ്തു. ജില്ല ബധിര സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓര്‍ഗനൈസിംഗ് സെക്രടറി പി രാജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രടറി എംഎസ് സുധീപ് ബോസ്, വിഎസ് ഉണ്ണികൃഷ്ണന്‍, ജോവന്‍ ഇ ജോയ്, നീലേശ്വരം സിഐ കെപി ശ്രീഹരി, എസ്‌ഐ കെ ശ്രീജേഷ്, നീലേശ്വരം പ്രസ് ഫോറം പ്രസിഡണ്ട് സര്‍ഗം വിജയന്‍, ജില്ല ബധിര സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജോയിന്റ് സെക്രടറി എം മുഹമ്മദ് അമീര്‍, ജെനറല്‍ കണ്‍വീനര്‍ കെടി ജോഷിമോന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Nileshwaram, Sports, Winners, Ernakulam, Malappuram, Deaf Sports Fair: Ernakulam District became overall champions.
< !- START disable copy paste -->