ദമാം ടീ ടൈം ട്രോഫി: ഇ വൈ സി സി എരിയാല്‍ ജേതാക്കള്‍
Oct 15, 2016, 09:32 IST
റിയാദ്: (www.kasargodvartha.com 15/10/2016) ദമാം പ്രവിശ്യ മേഖല കാസ്രോഡിയന്‍സ് കൂട്ടായ്മ സംഘടിപ്പിച്ച ടീ ടൈം ട്രോഫി 2016ല്‍ ഇ വൈ സി സി എരിയാല്‍ ജേതാക്കളായി. ദമാമിലെ അല്‍ജിഷ് സ്‌റ്റേഡിയത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് പ്രീമിയര്‍ ലീഗ് നടത്തിയത്.
സെപ്റ്റംബര്‍ 29 ഒക്ടോബര്‍ 13 എന്നീ തീയ്യതികളിലായി നടന്ന ടൂര്‍ണമെന്റില്‍ ഇ വൈ സി സി സൗദി, ബ്യൂട്ടി റൈഡേഴ്‌സ്, ഹീമാന്‍ ജുഗഡോര്‍സ്, എച്ച് എം സി സൗദി, മലബാര്‍ സ്‌ട്രൈക്കേര്‍സ്, ടീ ടൈം സൗദി, സമി കോണ്‍ട്രാക്ടിംഗ്, യുണൈറ്റഡ് മുട്ടം എന്നീ ടീമുകള്‍ മാറ്റുരച്ചു. മാസങ്ങള്‍ക്ക് മുമ്പ് നടന്ന താരലേലത്തിലൂടെയാണ് കളിക്കാരെ ടീമുകള്‍ സ്വന്തമാക്കിയത്.
ബി ഗ്രൂപ്പ് ചാംമ്പ്യന്‍ ടീം സമി കോണ്‍ട്രാക്ടിനെതിരെ സെമി ഫൈനലില്‍ പൊരുതി പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ വിജയിച്ച ഇ വൈ സി സി ഫൈനലില്‍ ടീ ടൈമിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തോല്‍പിച്ചത്. കളിയുടെ എട്ടാം മിനിറ്റില്‍ ശബീറും, 23-ാം മിനിറ്റില്‍ സെപ്പിയും ഇ വൈ സി സിക്ക് വേണ്ടി ഗോള്‍ നേടി. ശിഹാബ് എരിയാല്‍, സെപ്പി തളങ്കര, ശബീര്‍ സന്തോഷ് നഗര്‍, റഹീസ് റയാന്‍, ജംഷീര്‍ കാഞ്ഞങ്ങാട്, റഷീദ് ഉപ്പള, അപ്പി ചൂരി, സലാം സന്തോഷ് നഗര്‍, റഷീദ് മേല്‍പറമ്പ്, ജാപ്പു പാണലം എന്നിവര്‍ ഇ വൈ സി സിക്ക് വേണ്ടി ജഴ്‌സിയണിഞ്ഞു.
കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ടീമിന് മുന്‍പില്‍ എതിരാളിയായ ടീ ടൈം പതറുകയായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായി സെപ്പി തളങ്കരയെയും, മികച്ച ക്യാപ്റ്റനായി ശിഹാബ് എരിയാലിനെയും തിരഞ്ഞെടുത്തു. മികച്ച ടീമിനുള്ള പുരസ്‌കാരത്തിന് ടീം ഓണര്‍ അന്‍വര്‍ഖാനും കോച്ചിനുള്ള പുരസ്‌കാരത്തിന് സിദ്ദീഖ് ചേരങ്കൈയും അര്‍ഹനായി. കാസ്രോഡിയന്‍സ് കൂട്ടായ്മയുടെ സംഘാടകരായ ഫിറോസ് തളങ്കര, അന്‍സീഫ് പെര്‍ള, ആഷിഫ് ചാല, ജംഷി റൂബി, ജാവിദ് ചൂരി, ഹാരിസ് ഖത്തര്‍, നൗഷാദ് മുട്ടം, അഫ്രാസ് നെല്ലിക്കുന്ന്, നൗഷാദ് ലാലിയത്ത്, അന്‍വര്‍ ഖാന്‍, സമീര്‍ ബച്ചിക്ക, ലത്വീഫ് തവക്കല്‍, ശിഹാബ് എരിയാല്‍, ഇനു സിഹാത്ത്, ഹക്കീം തെക്കില്‍ തുടങ്ങിയവര്‍ ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗിന് നേതൃത്വം നല്‍കി.
ടൂര്‍ണമെന്റിലെ ജേതാക്കള്‍ക്ക് അമീര്‍ ടീ ടൈം ട്രോഫിയും താരങ്ങള്‍ക്ക് മെഡലുകളും നല്‍കി. സൗദി ടീമിനെയും കമ്മിറ്റിയെയും ഇ വൈ വി സി എരിയാല്‍ അഭിനന്ദിച്ചു.
Keywords : Dammam, Club, Football, Sports, Championship, Club, Eriyal, EYCC Eriyal.