സച്ചിനെ ആദരിച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ്; ജേതാക്കള്‍ക്ക് കാല്‍ ലക്ഷത്തിന്റെ കൂറ്റന്‍ ട്രോഫി
Nov 11, 2013, 17:05 IST
കാസര്‍കോട്ടെ മശ്‌രിഖ് മാര്‍ക്കറ്റ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 10-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഡിസംബര്‍ ഒന്ന്, എട്ട് തീയ്യതികളിലായി ഫോര്‍ട്ട് റോഡിലെ പ്രത്യേകം സജ്ജമാക്കിയ എവറസ്റ്റ് അബ്ദുര്‍ റഹ്മാന്‍ മെമ്മോറിയല്‍ ഗ്രൗണ്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്റിന് മുന്നോടിയായി സച്ചിനെ പ്രതീകാത്മകമായി ആദരിക്കുന്ന ചടങ്ങും ഒരുക്കിയിട്ടുണ്ട്.
രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ജീവകാരുണ്യ-മത സൗഹാര്‍ദ മേഖലകളില്‍ കൂടി പ്രവര്‍ത്തിക്കുന്ന മശ്‌രിഖ് ക്ലബ്ബ് വര്‍ഷംതോറും നല്‍കി വരുന്ന ചികിത്സാ സഹായ പദ്ധതിയുടെ പ്രചരണാര്‍ത്ഥമായിട്ടു കൂടിയാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനം ഇല്ല. ഒന്നിന് രാവിലെ എട്ടര മണിക്ക് സച്ചിനെ ആദരിക്കുന്ന ചടങ്ങോടെ ടൂര്‍ണമെന്റ് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ സംഘാടകരില്‍ നിന്ന് 9995147179, 9995666689, 9746622160 ലഭിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡണ്ട് റഫീഖ് മശ്‌രിഖ്, ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചേരങ്കൈ, ട്രഷറര്‍ ഷംസുദ്ദീന്‍ മാര്‍ക്കറ്റ്, സിദ്ദീഖ് മാര്‍ക്കറ്റ്, ശിഹാബ് മാര്‍ക്കറ്റ്, റാഷിദ് പൂരണം, ശരീഫ് മാര്‍ക്കറ്റ് എന്നിവര്‍ സംബന്ധിച്ചു.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752