സി.പി.എം ജില്ലാ സമ്മേളനം: ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റീമര്‍ പടിഞ്ഞാര്‍ ജേതാക്കള്‍
Dec 28, 2014, 13:30 IST
ഉദുമ: (www.kasargodvartha.com 28.12.2014) സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഉദുമ ജിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റീമര്‍ പടിഞ്ഞാര്‍ ജേതാക്കളായി. ഗ്രീന്‍ സ്റ്റാര്‍ പാക്യാര രണ്ടാംസ്ഥാനം നേടി.
സി.പി.എം ഏരിയാ സെക്രട്ടറി കെ.വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ടി. കെ അഹമ്മദ് ഷാഫി അധ്യക്ഷനായി. കെ രാംദാസ് സ്വാഗതം പറഞ്ഞു. സമാപന സമ്മേളനത്തില്‍ ലോക്കല്‍ സെക്രട്ടറി കെ സന്തോഷ്‌കുമാര്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി.

Keywords : Kasaragod, Kerala, Sports, Cricket Tournament, winners, CPM, Conference, Reemer Padinhar Arts and Sports Club.