city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കായിക ഉപകരണ ഇടപാടിലെ ക്രമക്കേട്: തുലച്ചത് ലക്ഷങ്ങള്‍; മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ പ്രതിക്കൂട്ടില്‍

കാസര്‍കോട്: (www.kasargodvartha.com 26/08/2016) ജില്ലാ പഞ്ചായത്തിന്റെ കായികവികസനപദ്ധതിയിലുള്‍പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ച് വിദ്യാര്‍ഥികള്‍ക്കായി കായിക ഉപകരണങ്ങള്‍ അടക്കമുള്ളവ വാങ്ങിയതില്‍ വന്‍ അഴിമതി നടന്ന വിവരം പുറത്തുവന്നതിനെച്ചൊല്ലിയുള്ള വിവാദം കത്തുന്നു. കിതക്കുന്ന കായിക കൗമാരത്തിന്റെ കുതിപ്പിന് കരുത്തേകാന്‍ ജില്ലാ അധികൃതര്‍ നല്‍കിയ ലക്ഷങ്ങള്‍ ഉപയോഗ ശൂന്യമായ ഉപകരണങ്ങളാണ് വാങ്ങി കൂട്ടിയത്.

സംസ്ഥാന സ്‌കൂള്‍ കായിക മേളകളില്‍ ജില്ലക്ക് തുടര്‍ച്ചയായി ഉണ്ടാവുന്ന പരാജയം മാറ്റിയെടുക്കാന്‍ കുട്ടികളുടെ പരിശീലനത്തിന് കായികോപകരണങ്ങള്‍ വാങ്ങിയതിലാണ് തിരിമറി നടന്നതായായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ കുമ്പളയിലും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വെള്ളിക്കോത്തുമാണ് ഈ കായിക ഉപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച കാല്‍ കോടി രൂപയുപയോഗിച്ച് വാങ്ങിയ പല ഉപകരണങ്ങളും കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്തതാണ്.

ജില്ലാ പഞ്ചായത്ത് അധികാരികളുടെ നിര്‍ദ്ദേശപ്രകാരം മുന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളാണ് കോഴിക്കോട് നടക്കാവിലുള്ള സ്ഥാപനത്തിന് ഓര്‍ഡര്‍ നല്‍കി വാങ്ങിയത്. വിവിധ പ്രായത്തിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മത്സരത്തിനാവശ്യമായ ഉപകരണങ്ങള്‍ക്ക് പകരം മുതിര്‍ന്നവര്‍ക്കും ചെറിയ കുട്ടികള്‍ക്കും ആവശ്യമുള്ളവയാണ് വാങ്ങി ലക്ഷങ്ങള്‍ തുലച്ചതെന്നാണ് ജില്ലാ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇതോടെ മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്.

ഹര്‍ഡിലുകള്‍ക്ക് പകരം 600 ഓളം എജിലിറ്റി ഹര്‍ഡിലുകളും, നാല് കിലോഗ്രാം, അഞ്ച് കിലോഗ്രാം, ആറ് കിലോഗ്രാം തൂക്കങ്ങളിലുള്ള മെറ്റല്‍ ഷോട്ട്പുട്ടുകള്‍ വാങ്ങേണ്ടതിന് പകരം 7.26 കിലോഗ്രാം ഭാരമുള്ള 40 ഓളം പിച്ചള ഷോട്ട്പുട്ടുകളും, 16 ഓളം പിച്ചള ഹാമറുകളും മറ്റുമാണ് വാങ്ങിക്കൂട്ടിയത്.

പരിശീലനത്തിന് അത്യാവശ്യമില്ലത്ത നിരവധി ഉപകരണങ്ങളും വാങ്ങിക്കൂട്ടിയവയിലുണ്ട്. എജിലിറ്റി ഹര്‍ഡിലിന് ഒന്നിന് 1,000 രൂപയും ഷോട്ട്പുട്ടിന് ഒന്നിന് 6,750 രൂപയും, ഹാമറിന് ഒന്നിന് 7,200 രൂപയും വില വരുന്നതാണ്. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജില്ലക്ക് നാണക്കേടുണ്ടാക്കാതിരിക്കാന്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് തുലച്ച സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ക്കെതിരെ നടപടി വേണമെന്ന് കായിക രംഗത്തുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കായിക ഉപകരണ ഇടപാട് റദ്ദാക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന ജില്ലാപഞ്ചായത്ത് യോഗം തീരുമാനിച്ചിരുന്നു.ക്രമക്കേട് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ വിജിലന്‍സിനോട് ശുപാര്‍ശ ചെയ്യാനും ഉപകരണങ്ങള്‍ വീണ്ടും വാങ്ങുന്നതിന് റീടെണ്ടര്‍ നടത്താനും പ്രസിഡണ്ട് എ ജി സി ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിക്കുകയായിരുന്നു.

ജില്ലാ പഞ്ചായത്തംഗം ജോസ് പതാല്‍ അധ്യക്ഷനായ സമിതി നടത്തിയ അന്വേഷണറിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി സ്വീകരിക്കുന്നത്. കായികമേഖലയില്‍ ഈ സംഭവം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.
കായിക ഉപകരണ ഇടപാടിലെ ക്രമക്കേട്: തുലച്ചത് ലക്ഷങ്ങള്‍; മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ പ്രതിക്കൂട്ടില്‍

Related News:
കളിയുപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയെന്ന് റിപോര്‍ട്ട്; ജില്ലാ പഞ്ചായത്ത് കരാര്‍ റദ്ദാക്കി

Keywords: Kasaragod, Sports, Kerala, District-Panchayath, Meeting, Corruption, Contract, Purchasing, Toys, Controversy over irregularities on purchasing of sports equipment

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia