പന്തു തട്ടാന്‍ മാത്രമല്ല സാമൂഹ്യ സേവനവും ഞങ്ങള്‍ക്കറിയാം
Sep 15, 2014, 16:32 IST
കാസര്‍കോട്: (www.kasargodvartha.com 15.09.2014) ക്രിക്കറ്റും ഫുട്ബോളും കളിച്ച് മാത്രം രസിക്കുന്നവര്‍ക്കിടയില്‍ മാതൃകയാവുകയാണ് ചൂരിയിലെ എച്ച്ബിസി ക്ലബ്ബ്. നാട്ടിലെ തകരാറിലായ സ്ട്രീറ്റ് ലൈറ്റ് നന്നാക്കിയും, റോഡിലെ കുഴികളച്ചും, കാടുകള്‍ വെട്ടിത്തളിച്ചുമാണ് ഈ യുവാക്കള്‍ സേവന രംഗത്തിറങ്ങിയത്.
ക്ലബ്ബ് സെക്രട്ടറി കാസിം ചൂരിയുടെ നേതൃത്വത്തിലാണ് ഈ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒരു ദിവസം കളി കഴിഞ്ഞ് ഗ്രൗണ്ടില്‍ നിന്നും മടങ്ങുമ്പോള്‍ ക്ലബ്ബ് പ്രവര്‍ത്തകരുടെ മനസ്സിലുദിച്ച ആശയമായിരുന്നു ഈ സാമൂഹ്യ സേവന പ്രവര്‍ത്തനമെന്ന് കാസിം പറയുന്നു. ക്ലബ്ബ് പ്രവര്‍ത്തകരായ അജ്മല്‍, സറാഫത്ത്, റബിയത്ത്, അഷ്ഫാഖ്, മുഹ്സിന്, ഇഷാഖ്, മഹ്ഷൂഖ്, അന്‍സാഫ് എല്ലാവരും ഒരുമിച്ചു കൂടിയപ്പോള്‍ അതൊരു മാതൃകാ പ്രവര്‍ത്തനമായി മാറി.
യുവാക്കളുടെ ഈ സേവനങ്ങള്‍ക്ക് നാട്ടുകാരില്‍ നിന്നും മികച്ച പ്രോത്സാഹനമാണ് നല്‍കുന്നത്.

Keywords : Kasaragod, Choori, Club, Kerala, Football, Sports, Cricket, HBC club, Street Light, Damaged Road.