ഫുട്ബോള്‍ കളിയെ ചൊല്ലി യുവാക്കളെ മര്‍ദിച്ചു
Apr 24, 2016, 22:30 IST
ബേക്കല്‍: (www.kasargodvartha.com 24.04.2016) ഫുട്ബോള്‍ കളിയെ ചൊല്ലി യുവാക്കളെ ഒരു സംഘം മര്‍ദിച്ചതായി പരാതി. ബേക്കലിലെ ശ്രീരാഗ് (21), പ്രജീഷ് പ്രകാശന് (22), അഭിലാഷ് (17), സബീഷ് (29), രാഗേഷ് (33), നിധീഷ് (24), മുകേഷ് (26) എന്നിവരാണ് മര്‍ദനത്തിനിരയായത്.
ബേക്കല്‍ യജമാന് നഗറില്‍ ശനിയാഴ്ച ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയുണ്ടായ നിസാര പ്രശ്നമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. പെനാല്‍ട്ടി ഷൂട്ടൗട്ടിലെ ഒരു ഗോള്‍ റഫറി നിഷേധിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച നടന്ന മത്സരത്തില്‍ ശ്രീരാഗിന്റെ നേതൃത്വത്തിലുള്ള ടീം തോറ്റിരുന്നു. ഗോള്‍ നിഷേധിച്ചത് ഞായറാഴ്ച റഫറിയോട് ചോദ്യം ചെയ്തപ്പോള്‍ ഒരു സംഘം ഇവരെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Football, Clash, Sports, Bekal, Injured, Hospital, Kasaragod, Clash during football tournament.