കളി കാണാനെത്തിയ ലീഗ് പ്രവര്‍ത്തകന്‍ സ്റ്റേഡിയത്തില്‍ പാര്‍ട്ടി പതാക വീശി, ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ തടഞ്ഞു; ബേക്കലില്‍ ഫുട്‌ബോള്‍ കളിക്കിടെ സംഘര്‍ഷം; പോലീസ് ലാത്തി വീശി
Jan 21, 2017, 23:39 IST
ബേക്കല്‍: (www.kasargodvartha.com 21/01/2017) ബ്രദേര്‍സ് ബേക്കല്‍ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ സംഘര്‍ഷം. സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ പോലീസ് ലാത്തി വീശി വിരട്ടിയോടിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി നടന്ന ജവഹര്‍ മാവൂര്‍ കോഴിക്കോട് - ഷൂട്ടേര്‍സ് പടന്ന സെമിഫൈനല്‍ മത്സരത്തിന് ശേഷമായിരുന്നു സംഭവം.
മത്സരത്തിനിടെ ലീഗ് പ്രവര്‍ത്തകന്‍ പാര്‍ട്ടി പതാക വീശിയതാണ് സംഘര്‍ഷത്തിന് കാരണം. കളിക്കിടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പതാക ഉയര്‍ത്തുന്നത് തടയണമെന്ന് ഐ എല്‍ എല്‍ പ്രവര്‍ത്തകര്‍ പോലീസിനോടും, ടൂര്‍ണമെന്റ് സംഘാടകരോടും ആവശ്യപ്പെട്ടിരുന്നു. പിന്നീട് കളികഴിഞ്ഞ് പോകുമ്പോള്‍ കൊടി ഉയര്‍ത്തിയ ആളെ ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ കൈയ്യോടെ പിടികൂടി പോലീസിലേല്‍പ്പിച്ചെങ്കിലും ഇയാളെ പോലീസ് താക്കീത് ചെയ്തു വിട്ടയക്കുകയായിരുന്നു. www.kasargodvartha.com
ഇതോടെ ഇരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെടുകയും ഇവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശുകയുമായിരുന്നു. പരിക്കേറ്റവര്‍ കോട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. www.kasargodvartha.com
സെമിയില്‍ ഷൂട്ടേര്‍സ് പടന്നയെ തോല്‍പ്പിച്ച് ജവഹര്‍ മാവൂര്‍ ഫൈനലിലെത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജവഹര്‍ മാവൂര്‍ ഹിറ്റാച്ചി തൃക്കരിപ്പൂരിനെ നേരിടും.
Keywords : Bekal football, Sports, Clash, Injured, Police, Muslim-league, INL, Kasaragod, Clash during football tournament .