കേരള സ്‌റ്റേറ്റ് സോഫ്റ്റ്‌ബോള്‍; സി എല്‍ ഹമീദ് ടീം മാനേജര്‍
Oct 1, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 01/10/2016) ഒക്ടോബര്‍ നാല് മുതല്‍ എട്ടാം തീയതി വരെ ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ നടക്കുന്ന ദേശീയ സീനിയര്‍ സോഫ്റ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന കേരള സ്‌റ്റേറ്റ് സോഫ്റ്റ്‌ബോള്‍ ടീമിന്റെ മാനേജറായി സി എല്‍ ഹമീദിനെ തിരഞ്ഞെടുത്തു. നിലവില്‍ കാസര്‍കോട് ജില്ലാ സോഫ്റ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റാണ്.
ബംഗളൂരുവിലെ സായി അസിസ്റ്റന്റ് കോച്ചായ ടി സി വിഷ്ണുവാണ് ടീമിന്റെ കോച്ച്. തിരുവനന്തപുരം സ്വദേശിയായ ആര്‍ എസ് എബിന്‍ ക്യാപ്റ്റനും മലപ്പുറത്തെ അജ്മല്‍ പി പി വൈസ് ക്യാപ്റ്റനുമാണ്. കഴിഞ്ഞ 15 ദിവസങ്ങളിലായി ചാവക്കാട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ ടീം കോച്ചിന്റെ കീഴില്‍ പരിശീലനത്തിലായിരുന്നു.
ഞായറാഴ്ച വൈകുന്നേരം ടീം യാത്ര തിരിക്കും. തൃശൂരില്‍ നടന്ന പരിശീലനത്തിന്റെ സമാപന ചടങ്ങ് പുതുതായി തിരഞ്ഞെടുത്ത മാനേജര്‍ സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. 15 അംഗങ്ങളുടെ ടീമിനെ തിരഞ്ഞെടുക്കുകയും ചെയ്തു. നേരത്തെ സെമി ഫൈനല്‍ വരെ എത്തിയ ചരിത്രമുള്ള കേരള ടീം ഇപ്രാവശ്യം ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷിക്കുന്നു. സോഫ്റ്റ്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി സ്പര്‍ജന്‍ കുമാര്‍ ഐ പി എസ് ടീമിന് വിജയാശംസകള്‍ നേര്‍ന്നു.
Keywords : Kasaragod, Sports, Championship, CL Hameed, Soft Ball.