city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിറ്റി ഗോൾഡ് പ്രീമിയർ ലീഗ് സീസൺ 5; ടീം സിറ്റി കിഡ്‌സ്‌ ജേതാക്കൾ

കാസർകോട്: (www.kasargodvartha.com 15.03.2021) സിറ്റി ഗോൾഡ് ഗ്രൂപിൻ്റെ അഞ്ച് ഷോറൂമുകളെ പങ്കെടുപ്പിച്ച് സിറ്റി ഗോൾഡ് നടത്തിയ അഞ്ചാമത് ക്രികെറ്റ് പ്രീമിയർ ലീഗിൽ ടീം സിറ്റി കിഡ്‌സ് ജേതാക്കളായി. ഫൈനലിൽ പുത്തൂർ ഷോറൂം ടീമിനെ 10 വികറ്റിന് തകർത്താണ് സിറ്റി കിഡ്‌സ്‌ കിരീടമണിഞ്ഞത്.

സിറ്റി ഗോൾഡ് പ്രീമിയർ ലീഗ് സീസൺ 5; ടീം സിറ്റി കിഡ്‌സ്‌ ജേതാക്കൾ

ഫൈനലിലെ മാൻ ഓഫ് ദി മാച് ആയി സിറ്റി കിഡ്‌സിലെ സഹദാഫിനെയും ടൂർണമെന്റിലെ മാൻ ഓഫ് ദി സീരിസായി പുത്തൂർ ടീമിലെ സമദിനെയും തെരഞ്ഞെടുത്തു. സിറ്റി കിഡ്‌സ്‌ ടീമിന് വേണ്ടി സിദ്ദീഖ് അട്കത് ബയൽ, ഉനൈസ്, സുജാഹുദ്ദീൻ, അൻവർ പള്ളം, ലുഖ്‌മാൻ ചൂരി, ദിനേശ് എന്നിവർ ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ചു.

വിജയികൾക്കുള്ള ട്രോഫി സിറ്റി ഗോൾഡ് ഗ്രൂപ് ചെയർമാൻ അബ്ദുൽ കരീം കോളിയാട് സമ്മാനിച്ചു. ഡയറക്ടർമാരായ നൗശാദ് ചൂരി, ദിൽശാദ് കോളിയാട്, ഇർശാദ് കോളിയാട് സംബന്ധിച്ചു.

Keywords:  Kerala, News, Kasaragod, Competition, Cricket, Cricket Tournament, Sports, Winner, City Gold Premier League Season 5; Team City Kids Winners.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia