അഖിലേന്ത്യ വോളി: കാണികളെ ആവേശഭരിതരാക്കിയ പോസ്റ്റല്‍ കര്‍ണാടകയ്ക്ക് കിരീടം
Apr 11, 2016, 14:00 IST
ചെര്‍ക്കള: (www.kasargodvartha.com 11.04.2016) ഏപ്രില്‍ മുന്ന് മുതല്‍ 10 വരെ ചെര്‍ക്കള സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റില്‍ കാണികളെ ഹരം കൊള്ളിച്ച പോസ്റ്റല്‍ കര്‍ണാടകയ്ക്ക് കിരീടം. ഇന്ത്യന്‍ വോളിബോളിലെ ഉയരം കൂടിയ താരമായ സുബ്ബറാവു, ക്യാപ്റ്റന്‍ സുഖ്ജീന്ദര്‍ സിംഗ് എന്നിവരുടെ നേതൃത്വത്തിലിറങ്ങിയ ഒ എന്‍ ജി സി യെ 3-2 എന്ന സ്‌കോറിനാണ് സീനിയര്‍ ഇന്ത്യന്‍ താരം എ കാര്‍ത്തികിന്റെ നേതൃത്വത്തിലിറങ്ങിയ കര്‍ണാടക പോസ്റ്റല്‍ പരാജയപ്പെടുത്തിയത്. (സ്കോര്‍: 21-25, 34-32, 29-27, 23-25, 15-12) .
ആദ്യ മിനുട്ടുകളില്‍ തന്നെ വ്യക്തമായ ലീഡ് നേടിയ പോസ്റ്റല്‍ ആദ്യ സെറ്റ് 25-21 എന്ന സ്‌കോറിന് സ്വന്തമാക്കിയതോടെ കാണികള്‍ തിങ്ങിനിറഞ്ഞ ചെര്‍ക്കളയിലെ കൂറ്റന്‍ ഗ്യാലറിയില്‍ ആരവങ്ങളുയര്‍ന്നു. അത്യധികം ആവേശകരമായ രണ്ടാം സെറ്റില്‍ ആദ്യ മിനുട്ടുകളില്‍ ഏഴ് പോയിന്റ് പിറകിലുണ്ടായിരുന്ന പോസ്റ്റല്‍ ശക്തമായ തിരിച്ചു വരവിലൂടെ ഒ എന്‍ ജി സിയെ പിടിച്ചുകെട്ടി. പിന്നീട് ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയപ്പോള്‍ മത്സരം പതിവിലധികം നീണ്ടു. 25-24ന് ഒ എന്‍ ജി സി ഒരു പോയിന്റിന് മുന്നിലായിരുന്നുവെങ്കിലും വ്യക്തമായ ലീഡില്ലാത്തതിനാല്‍ മത്സരം പിന്നെയും നീളുകയായിരുന്നു. സ്‌കോര്‍ 34-32ന് ലീഡ് നേടിയ ഒ എന്‍ ജി സി രണ്ടാം സെറ്റ് സ്വന്തമാക്കി. സ്‌കോര്‍ ഒപ്പത്തിനൊപ്പം(1-1 ).
മൂന്നാം സെറ്റ് ഇരു ടീമുകളും ദേശീയ നിലവാരമുള്ള കളി കാഴ്ച വെച്ചത് കാണികള്‍ക്ക് വിരുന്നായി. ആദ്യം മുതലേ ഇരു ടീമുകള്‍ക്കും മുന്‍തൂക്കം നല്‍കാതെ പോയിന്റ് തുല്ല്യമായി നീണ്ടു പോയ സെറ്റ് 29-27 എന്ന സ്‌കോറിലാണ് നിന്നത്. സെറ്റ് ഒ എന്‍ ജി സി കരസ്ഥമാക്കി. ഒ എന്‍ ജി സി ക്ക് ഒരു പോയിന്റ് ലീഡ് സ്‌കോര്‍(2-1 ).
നാലാം സെറ്റ് ഒ എന്‍ ജി സി നേടിയാല്‍ 3-1 എന്ന സ്‌കോറില്‍ അവര്‍ കിരീടം സ്വന്തമാക്കുമായിരുന്ന മത്സരം കര്‍ണാടകയുടെ ശക്തമായ തിരിച്ചുവരവിലൂടെ അഞ്ചാം സെറ്റിലേക്ക് നീണ്ടു. നാലാം സെറ്റില്‍ 14-8 എന്ന നിലയില്‍ പതറിയ പോസ്റ്റല്‍ കിരീടം നഷ്ടപ്പെടുത്തുമെന്ന് കരുതി. ഇഷ്ട ടീമിന്റെ തകര്‍ച്ചയില്‍ പ്രകോപിതരായ കാണികളിലൊരാള്‍ പോസ്റ്റല്‍ കളിക്കാര്‍ക്ക് നേരെ കുപ്പിയെറിഞ്ഞത് ചെറിയ വാക്കേറ്റത്തിനിടവെച്ചെങ്കിലും പോലീസിന്റെയും സംഘാടകരുടെയും സമയബന്ധിത ഇടപെടലിലൂടെ രംഗം ശാന്തമാകുകയായിരുന്നു.
തിങ്ങിനിറഞ്ഞ കാണികളില്‍ 75 ശതമാനത്തിലേറെയും കര്‍ണാടകയ്ക്ക് പിന്തുണ നല്‍കിയത് അവരുടെ വിജയത്തിന് ആക്കം കൂട്ടി . കര്‍ണാടക ജയിക്കുകയാണെങ്കില്‍ 66,000 ലേറെ രൂപ അവര്‍ക്ക് കാണികള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നു. 25-23ന് പോസ്റ്റല്‍ സെറ്റ് സ്വന്തമാക്കിയതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം (സ്‌കോര്‍ 2-2).
തിങ്കളാഴ്ച അര്‍ധരാത്രി 12.20 ഓടെ ആരംഭിച്ച അഞ്ചാം സെറ്റ് പുലര്‍ച്ചെ 01:15 വരെ നീണ്ടു. കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ അഞ്ചാം സെറ്റ് 15-12 ന് കര്‍ണാടക പോസ്റ്റല്‍ സ്വന്തമാക്കി. ശക്തരായ ഒ എന്‍ ജി സി ഡറാഡൂണിനെ 3-2ന് പിടിച്ചു കെട്ടി കര്‍ണാടക പോസ്റ്റല്‍ കിരീടം നേടി.

Keywords : Cherkala, Football, Sports, Winners, Kasaragod, Volleyball.