അഖിലേന്ത്യ വോളി: വനിതാ വിഭാഗത്തില്‍ കേരള പോലീസ് ചാമ്പ്യന്മാര്‍
Apr 10, 2016, 17:30 IST
ചെര്‍ക്കള: (www.kasargodvartha.com 10.04.2016) ഏപ്രില്‍ മൂന്ന് മുതല്‍ 10 വരെ ചെര്‍ക്കള സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റിന്റെ വനിതാ വിഭാഗത്തില്‍ കേരള പോലീസ് ചാമ്പ്യന്‍മാരായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ശക്തരായ സെന്റ് ജോസഫ് ഇരിങ്ങാലക്കുടയെയാണ് കേരള പോലീസ് ടീം കീഴടക്കിയത്.
ആദ്യ രണ്ട് സെറ്റുകള്‍ 25 - 16, 25 - 21 എന്ന സ്‌കോറിന് സ്വന്തമാക്കിയ കേരള പോലീസ് മൂന്നാം സെറ്റും സ്വന്തമാക്കി ഏകപക്ഷീയ വിജയം നേടുമെന്ന് ഉറപ്പിച്ച ഘട്ടില്‍ ശക്തമായ തിരിച്ചുവരവ് നടത്തി സെന്റ് ജോസഫ് 25 - 20 ന് മൂന്നാം സെറ്റ് നേടി. ഇതോടെ മത്സരം പിന്നെയും നീണ്ടു. കാണികളേയും കളിക്കാരേയും ഒരുപോലെ ആവേശഭരിതരാക്കിയ നാലാം സെറ്റ് 25 - 21 എന്ന സ്‌കോറിന് കേരള പോലീസ് സ്വന്തമാക്കിയതോടെ അഖിലേന്ത്യ വനിതാ വിഭാഗം ചാമ്പ്യന്‍പട്ടം കേരള പോലീസ് സ്വന്തമാക്കി.
അഞ്ചനയുടെ നേതൃത്വത്തിലിറങ്ങിയ കേരള പോലീസും ദൃശ്യയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ സെന്റ് ജോസഫും മികച്ച കളി കാഴ്ച വെച്ചതോടെ കാണികളുടെ ആരവം വാനോളം ഉയര്‍ന്നു. ഇരു ടീമുകളിലുമായി അര്‍ജുന അവാര്‍ഡ് ജേതാക്കളടക്കം ഒരുപിടി മികച്ച താരങ്ങള്‍ തന്നെ കളത്തിലിറങ്ങിയത് കാസര്‍കോട്ടെ വോളിബോള്‍ പ്രേമികള്‍ക്ക് ആവേശമായി.
ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് കേരള പോലീസ് ടീം ഫൈനലിലെത്തിയത്. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമായത്. മത്സരം 10.15 വരെ നീണ്ടു.
Keywords : Sports, Cherkala, Volleyball, Winners, Championship, Police, Women, Winner Cherkala Volley Ball.