ചെമ്മനാട് വോളി ലീഗ്: ആലിച്ചേരി ബ്രദേര്‍സ് ജേതാക്കള്‍
Apr 4, 2015, 15:30 IST
ചെമ്മനാട്: (www.kasargodvartha.com 04/04/2015) ചെമ്മനാട് ആര്‍ട്‌സ് ആന്‍ഡ് സ്‌പേര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മാഹിന്‍ ശംനാട് സ്മാരക റോളിംഗ് ട്രോഫിക്കും, മുഹമ്മദ് ശംനാട് സ്മാരക സ്ഥിരം ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള വോളി ലീഗില്‍ ആലിച്ചേരി ബ്രദേര്‍സ് ജേതാക്കളായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റ് കരസ്ഥമാക്കി വോയിസ് ഓഫ് കപ്പണയെയാണ് പരാജയപ്പെടുത്തിയത്.
അസ്‌ലം ഏറ്റവും മികച്ച അറ്റാക്കറും, പ്രേമാനന്ദന്‍ സെറ്ററും, എരിയാല്‍ ലത്വീഫ് മികച്ച ഓള്‍ റൗണ്ടറായും തെരഞ്ഞെടുത്തു. മികച്ച ബോള്‍ ടേക്കറായി ത്വയ്യിബും, പ്രോമിസിംഗ് പ്ലയേര്‍സായി സൗബാന്‍, സ്വഫ് വാന്‍ എന്നിവരേയും തെരഞ്ഞെടുത്തു. മികച്ച ഫയര്‍ പ്ലേക്കുള്ള ട്രോഫി ഇടിമിന്നല്‍ കടവത്തിന് ലഭിച്ചു.
ടൂര്‍ണമെന്റിന്റെ സമാപന ചടങ്ങില്‍ വിജയികള്‍ക്ക് പയ്യന്നൂര്‍ ക്രൈംബ്രാഞ്ച് സി.ഐ. സി.എ. അബ്ദുര്‍ റഹ് മാന്‍ ട്രോഫികള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് റിട്ട. എസ്.പി. പി. ഹബീബ് റഹ് മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കുരിക്കള്‍ സ്വാഗതവും പ്രോഗ്രാം പബ്ലിസിറ്റി കണ്‍വീനര്‍ ഹമീദ് സീസണ്‍ നന്ദിയും പറഞ്ഞു.