ഡിവില്ലേഴ്‌സിനെ കടത്തിവെട്ടും ഈ കാസര്‍കോട്ടുകാരന്‍, സെഞ്ച്വറിയടിച്ചത് വെറും 26 പന്തില്‍
Jan 21, 2015, 17:06 IST
കാസര്‍കോട്: (www.kasargodvartha.com 21/01/2015) 11 സിക്‌സറുകള്‍, 10 ബൗണ്ടറി, എസ്.എന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പെര്‍ളയുടെ താരം അരുണ്‍ സെഞ്ചറിയിലേക്ക് കുതിച്ചത് വെറും 26 പന്തില്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ എബി ഡിവില്ലേഴ്‌സിന്റെ അതിവേഗ സെഞ്ചറിയെ കടത്തുവെട്ടുന്ന പ്രകടനമായിരുന്നു ഈ കൊച്ചുപയ്യന്റേത്.
ജില്ലാ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സബ്ജില്ലാ മത്സരത്തിലാണ് ഈ വെടിക്കെട്ട് ബാറ്റിംഗ് അരങ്ങേറിയത്. എന്‍.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാട്ടുകുക്കെയുടെ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു ബൗണ്ടറി കടത്തി അരുണ്‍.
യുവ താരത്തിന്റെ അത്ഭുത പ്രകടനത്തെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അഭിനന്ദിച്ചു.

Keywords : Kasaragod, Kerala, Cricket Tournament, Sports, Century, Arun.