ജൈത്രയാത്ര തുടരുന്നു; മൂസാ ഷെരീഫ് - ഗൗരവ് ഗില്‍ സഖ്യത്തിന് രണ്ടാം റൗണ്ടിലും മിന്നും ജയം
Sep 24, 2017, 20:46 IST
കാസര്‍കോട്: (www.kasargodvartha.com 24.09.2017) കാര്‍ റാലിയില്‍ ജൈത്രയാത്ര തുടരുകയാണ് മൂസാ ഷെരീഫ് - ഗൗരവ് ഗില്‍ സഖ്യം. ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ്, ക്ലബ്ബ് ഓഫ് ഇന്ത്യ (എഫ് എം എസ് സി ഐ )യുടെ ആഭിമുഖ്യത്തില്‍ രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ ഡീന്‍ - മസ്‌ക്കെരാനസ് സഖ്യത്തെ പിന്നിലാക്കികൊണ്ടാണ് വിജയക്കൊടി പാറിച്ചത്.
ഏറെ അപകടം നിറഞ്ഞപാതയിലൂടെ വളരെ സാഹസികമായാണ് 140 കിലോമീറ്റര്‍ റാലിയില്‍ 57 മിനുറ്റും 23 സെക്കന്റും കൊണ്ട് പൂര്‍ത്തീകരിച്ച് രണ്ടാം ജയം കരസ്ഥമാക്കിയത്. ഇതില്‍ 72 കി.മീ സ്‌പെഷ്യല്‍ സ്‌റ്റേജ് ആണ്. കോയമ്പത്തൂരില്‍ നടന്ന ആദ്യ റൗണ്ടിലെ ജയവും ഈ സഖ്യത്തിന് തന്നെയായിരുന്നു. ഇതിനകം ഈ സഖ്യം അഞ്ച് ദേശീയ കാര്‍ റാലി ചാംപ്യന്‍പട്ടം കരസ്ഥമാക്കിയിട്ടുണ്ട്.
ടീം മഹീന്ദ്ര അഡ്വെഞ്ചറിനു വേണ്ടിയാണ് മൂസാ ഷെരീഫ് - ഗൗരവ് ഗില്‍ സഖ്യം മത്സരിക്കുന്നത്. ആറു റൗണ്ടുകളുള്ള ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ മൂസ ഷെരീഫ് - ഗൗരവ് ഗില്‍ സഖ്യം 50 പോയിന്റോടെ മുന്നിട്ട് നില്‍ക്കുകയാണ്. ഡീന്‍ - മസ്‌കെരാനസ് സഖ്യം 30 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.
കാര്‍ റാലി സ്‌പോര്‍ട്‌സ് രംഗത്ത് 25 വര്‍ഷം പിന്നിടുമ്പോള്‍ ജയം മാത്രമാണ് കാസര്‍കോട് ജില്ലയിലെ പെര്‍വാഡ് സ്വദേശിയായ മൂസാ ഷെരീഫിനുള്ളത്. അത് കൊണ്ട് തന്നെ 'ജയിക്കാനായി ജനിച്ചവന്‍' എന്നാണ് നാട്ടുകാര്‍ മൂസാ ഷെരീഫിനെ വിശേഷിപ്പിക്കുന്നതും. ഗള്‍ഫ് നാടുകളില്‍ ഈ അടുത്ത കാലത്തായി നടന്ന മത്സരങ്ങളിലൊക്കെ മൂസാ ഷരീഫ് സഖ്യം തന്നെയാണ് വിജയക്കൊടി പാറിച്ചതും. മൂന്നാം റൗണ്ട് മത്സരം ഒക്ടോബര്‍ 27 മുതല്‍ 29 വരെ അരുണാചല്‍ പ്രദേശില്‍ വെച്ച് നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Sports, Winner, Rally, Championship, Moosa Shareef, Gillgill, Car Rally.