ഏഷ്യന്‍ ക്രോസ്‌കണ്‍ട്രി റാലിയില്‍ മൂസ ഷരീഫ് - സഞ്ജയ് ടാക്ക്‌ലെ സഖ്യത്തിന് രണ്ടാം സ്ഥാനം
Aug 20, 2016, 15:00 IST
അന്തര്‍ദേശീയ റാലിയിലും മികവ് തെളിയിച്ച് മൂസ ഷരീഫ് കുതിക്കുന്നു
തായ്‌ലാന്റ്: (www.kasargodvartha.com 20.08.2016) ഏഷ്യയിലെ തന്നെ ഏറ്റവും സാഹസികതയേറിയ റാലിയായ ഏഷ്യന്‍ ക്രോസ്‌കണ്‍ട്രി കാര്‍ റാലിയുടെ ടി2 വിഭാഗത്തില്‍ മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയായ മൂസ ഷരീഫ് - സഞ്ജയ് ടാക്ക്‌ലെ സഖ്യം രണ്ടാം സ്ഥാനം നേടി. തായ്‌ലന്‍ഡിലെ പട്ടായയില്‍ നിന്ന് ആരംഭിച്ച് കംബോഡിയയിലെ സീംറീപ്പില്‍ അവസാനിച്ച 2400 കി.മീ നീണ്ട റാലിയില്‍ ഇന്ത്യയുടെ തന്നെ അഭിമാനം വാനോളമുയര്‍ത്തിയാണ് ഈ സഖ്യം തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചത്.
ആറ് ദിവസം നീണ്ടു നിന്ന റാലിയില്‍ 10 രാജ്യങ്ങളില്‍ നിന്നായി 64 ടീമുകളാണ് മാറ്റുരച്ചത്. ദുര്‍ഘട പാതകളടങ്ങിയ ഈ ദീര്‍ഘദൂര റാലിയില്‍ ഇസുസു ഡിമാക്‌സ് വാഹനമുപയോഗിച്ചാണ് മൂസ ഷരീഫ് സഖ്യം കളത്തിലിറങ്ങിയത്. മഹാരാഷ്ട്രക്കാരനായ സഞ്ജയ് ടാക്ക്‌ലെയോടൊപ്പം മൂന്നാം തവണയാണ് മൂസ ഷരീഫ് ഏഷ്യന്‍ ക്രോസ്‌കണ്‍ട്രി റാലിയില്‍ മത്സരിക്കുന്നത്.
2012 ലും ഈ സഖ്യം രണ്ടാം സ്ഥാനം നേടിയിരുന്നു. ഇന്ത്യന്‍ റാലി സര്‍ക്യൂട്ടിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററായ മൂസ ഷരീഫ് ഇതിനകം നിരവധി ദേശീയ അന്തര്‍ദേശീയ റാലികളില്‍ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്.
Keywords : Sports, Kasaragod, Mogral Puthur, Winners, Moosa Sherif, Car Rally.