നീന്തല്‍ കായികയിനത്തില്‍ ബോണസ് മാര്‍ക്ക്: നടപടികള്‍ തുടങ്ങി
Aug 14, 2020, 20:04 IST
കാസര്‍കോട്: (www.kasargodvartha.com 14.08.2020) പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ കായികയിനത്തില്‍ ബോണസ് മാര്‍ക്ക് അനുവദിക്കുന്നതിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി കൗണ്ടര്‍ സൈന്‍ ചെയ്ത് തുടങ്ങി. നീന്തല്‍ അറിവിനുള്ള രണ്ട് ബോണസ് പോയിന്റ് ലഭിക്കുന്നതിന് അപേക്ഷകന്‍ താമസിക്കുന്ന കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് തലത്തില്‍ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിച്ചിട്ടില്ലാത്ത പ്രദേശങ്ങളില്‍ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള അധികാരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനാണ്.
നീന്തല്‍ ടെസ്റ്റ് നടത്താതെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതല്ലെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടുമാര്‍ സെക്രട്ടറിമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും, അംഗീകൃത ക്യാമ്പുകളില്‍ പങ്കെടുത്തവര്‍ സ്‌കീമുകളില്‍ ഉള്ളവര്‍ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും പരിശീലകര്‍ നല്‍കുന്ന നീന്തല്‍ മികവ് തെളിയിക്കുന്ന എല്ലാ സര്‍ട്ടിഫിക്കറ്റുകളും സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിച്ചിട്ടില്ലാത്ത പഞ്ചായത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രസിഡണ്ടുമാരും സെക്രട്ടറിമാരും നീന്തല്‍ മികവ് സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളും ജില്ലയില്‍ കൗണ്ടര്‍ സൈന്‍ ചെയ്തു തുടങ്ങി. സര്‍ട്ടിഫിക്കറ്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇത് നല്‍കുന്ന വ്യക്തികള്‍ക്കും കേന്ദ്രങ്ങള്‍ക്കുമായിരിക്കും. കുട്ടികള്‍ നേരിട്ട് വരുന്നതിനു പകരം സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍, അധ്യാപകര്‍ വഴി ബന്ധപ്പെട്ട രേഖയുടെ ഒറിജിനലും രണ്ട് പകര്‍പ്പുകളുംസത്യവാങ്മൂലവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ എത്തിക്കണം.

Keywords: Kasaragod, Kerala, News, Swimming, Sports, Students, Bonus marks in swimming: Proceedings begin