സംസ്ഥാനതല കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട്ടെ നാല് പേര്‍ക്ക് ബ്ലാക്ക്ബെല്റ്റ്
Jun 12, 2015, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 12/06/2015) വയനാട്ടില്‍ നടന്ന സെറിന്ട്രിയു സിബുകാന് ജാപ്പാന്‍ സംസ്ഥാനതല കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട്ടെ നാല് പേര്‍ക്ക് ബ്ലാക്ക് ബെല്‍റ്റ്. കാസര്‍കോട്ടെ ഒകിനാവന്‍ സിബുകാന് കരാട്ടെ സെന്ററിലെ നഫീസത്ത് സഫ ഹംസ (14), മൊഗ്രാല്‍ സ്വദേശികളായ സുബൈര്‍ (31), ഉമൈബ (15), കൊല്ലം സ്വദേശിയും കാസര്‍കോട് താമസക്കാരനുമായ സന്തോഷ് (32) എന്നിവര്‍ക്കാണ് ബ്ലാക്ക് ബെല്‍ട്ട് ലഭിച്ചത്. സന്‍സായി ഡൊമിനിക്ക് ജോസഫ് കണ്ണൂരിന് കീഴില്‍ വര്‍ഷങ്ങളായി പരിശീലിച്ച് വരികയായിരുന്നു നാലുപേരും.
ദഖീറത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുകയാണ് തളങ്കര പടിഞ്ഞാറിലെ ഹംസ - ഷഹനാസ് ദമ്പതികളുടെ മകളായ സഫ. ഒകിനാവന്‍ സിബുകാന് കരാട്ടെ സെന്ററിന്റെ ഡയറക്ടറും, കരാട്ടെ അസോസിയേഷന് ജില്ലാ പ്രസിഡണ്ടും, സംസ്ഥാന കരാട്ടെ റഫറിയുമാണ് സഫയുടെ പിതാവ് ഹംസ കോളിയാട്. മൊഗ്രാലിലെ അബ്ദുല്ല - ഖദീജ ദമ്പതികളുടെ മകളാണ് ജി.എച്ച്.എസ്.എസിലെ 10-ാം ക്ലാസുകരിയായ ഉമൈബ.
ജൂണ്‍ 14, 15 തീയ്യതികളില്‍ കാസര്‍കോട് നടക്കുന്ന അഖിലേന്ത്യാ കരാട്ടെ സെമിനാറില്‍ ജര്‍മനിയില്‍ നിന്നുള്ള ലോകപ്രശസ്ത കരാട്ടെ പരിശീലകന് ക്യോഷി ജമാല്‍ മീഷറ ബ്ലാക്ക് ബെല്‍റ്റ് വിതരണം ചെയ്യും.