ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലയിലെ മികച്ച കളിക്കാരെ തിരഞ്ഞെടുത്തു; സീനിയര്‍ വിഭാഗത്തില്‍ കിരണ്‍ കുമാര്‍ മികച്ച താരം
May 28, 2016, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 28/05/2016) ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ 2015 - 16 വര്‍ഷത്തെ ജില്ലയിലെ മികച്ച കളിക്കാരെ തിരഞ്ഞെടുത്തു. എം കിരണ്‍ കുമാര്‍ (സീനിയര്‍), എ കമാലുദ്ദീന്‍ (യൂത്ത്), കെ പി രാഹുല്‍ (ജൂനിയര്‍), ആകാശ് രവി (സബ് ജൂനിയര്‍) എന്നിവരെയാണ് മികച്ച താരങ്ങളായി തിരഞ്ഞെടുത്തത്.
കിരണ്‍ കുമാര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് നേടിയ ജില്ലാ ടീം അംഗമാണ്. സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തില്‍ സന്തോഷ് ട്രോഫി ക്യാമ്പിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്. തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ സ്വദേശിയാണ് കിരണ്‍ കുമാര്‍. ബീച്ചാരക്കടവ് സ്വദേശിയായ കമാലുദ്ദീന്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലെ താരമാണ്. കെ പി രാഹുല്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ ജൂനിയര്‍ ടീമിലേക്ക് തിരഞ്ഞെടുത്തു. പിലിക്കോട് സ്വദേശിയാണ്.
ആകാശ് രവിയെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തിന് കേരള സബ് ജൂനിയര്‍ ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നു. ഉദിനൂര്‍ സ്വദേശിയാണ്. ഇവര്‍ക്കുള്ള ഉപഹാരം മെയ് 31 കാസര്‍കോട് ചേരുന്ന ജനറല്‍ ബോഡിയില്‍ നല്‍കും.
Keywords : Kasaragod, Football, Sports, District Football Association, Players.