ബേക്കല്‍ ഫുട്ബോള്‍ തുടങ്ങി: ആദ്യവിജയം ഉപ്പളക്ക്
Jan 2, 2012, 00:20 IST
ബേക്കല്‍: ബ്രദേഴ്സ് ബേക്കല്‍ ആദിത്യമരുളുന്ന ഒമ്പതാമത് സെവന്‍സ് ഫുട്േബാള്‍ ടൂര്‍ണ്ണമെന്റിന് വര്‍ണ്ണാഭമായ തുടക്കം. ഞായറാഴ്ച രാത്രി 8 മണിയോടെ ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമനാണ്16 ദിവസം നീണ്ടു നില്ക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വാദ്യമേളവും ആകാശത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്ത കരിമരുന്ന് പ്രയോഗവും നടന്നു. യുവ ഗായകന് ജിത്തു കണ്ണൂരിന്റെ ഗാനത്തോടൊപ്പം അഞ്ചു വയസ്സുകാരന് സിനാന് മുഹമ്മദ് നൃത്തമാടിയത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ഫുട്ബോള്‍ ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. ഉദ്ഘാടന മത്സരത്തില്‍ സിററിസണ്‍ ഉപ്പള സകൈ ബ്ളൂ എടപ്പാളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.